സ്‌കൂളില്‍ അതിക്രമിച്ചെത്തിയ യുവാവ് പെണ്‍കുട്ടികളെ പീഡിപ്പിച്ചു; ആരോടും പറയരുതെന്ന് പ്രിന്‍സിപ്പല്‍ ഉപദേശിച്ചതായി വിദ്യാര്‍ത്ഥികള്‍
school
പെണ്‍കുട്ടികള്‍ പ്രിന്‍സിപ്പലിനെയും അധ്യാപികയെയും വിവരമറിയിച്ചപ്പോള്‍ ഇതേക്കുറിച്ച് മിണ്ടരുതെന്നും സംഭവം മറന്നുകളയണമെന്നും ആവശ്യപ്പെടുകയായിരുന്നു.

കിഴക്കന്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അതിക്രമിച്ചെത്തിയ യുവാവ് രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചു. ഭജന്‍പുരയിലെ ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്‌കൂളില്‍ അതിക്രമിച്ചു കയറിയ പ്രതി അസഭ്യം പറയുകയും, വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വസ്ത്രം അഴിച്ച് മൂത്രമൊഴിക്കുകയും ചെയ്തു. പെണ്‍കുട്ടികള്‍ പ്രിന്‍സിപ്പലിനെയും അധ്യാപികയെയും വിവരമറിയിച്ചപ്പോള്‍ ഇതേക്കുറിച്ച് മിണ്ടരുതെന്നും സംഭവം മറന്നുകളയണമെന്നും ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ മാസമാണ് സംഭവം. അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളാണ് ഇ.ഡി.എം.സി. അസംബ്ലി കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ ഇരിക്കവേ ഒരു അപരിചിതന്‍ മുറിയില്‍ കയറി വാതിലടച്ചു. വിദ്യാര്‍ത്ഥികളുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും, കുട്ടികളുടെ ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്തു. പിന്നാലെ 2 പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.
സ്‌കൂളിനും ഡല്‍ഹി പൊലീസിനും വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

Share this story