ഗോഡ്‌സെയെ കുറിച്ചുള്ള സിനിമയും നിരോധിക്കുമോ ? ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ വെല്ലുവിളിയുമായി ഉവൈസി

google news
ബി.ജെ.പി വൈകാതെ തന്നെ സവര്‍ക്കറെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്ന് ഉവൈസി

2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന ഡോക്യുമെന്ററിയ്ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വെല്ലുവിളിച്ച് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി. ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയെ കുറിച്ച് പുറത്തിറങ്ങാനിരിക്കുന്ന സിനിമയും കേന്ദ്ര സര്‍ക്കാര്‍ വിലക്കുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം
ബ്രിട്ടീഷ് നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ട്വിറ്ററിലും യൂട്യൂബിലും ബിബിസി അഭിമുഖം മോദി സര്‍ക്കാര്‍ നിരോധിച്ചു.

ഞങ്ങള്‍ മോദിയോട് ചോദിക്കുന്നു, ഗുജറാത്ത് കലാപത്തില്‍ ബഹിരാകാശത്ത് നിന്നോ അകാശത്തു നിന്നോ ആരെങ്കിലും ആളുകളെ കൊന്നോ. ബിജെപി ഡോക്യുമെന്ററിക്ക് നിരോധനം ഏര്‍പ്പെടുത്തി. ഞാന്‍ മോദിയോടും ബിജെപിയോടും ചോദിക്കുന്നു, ഗാന്ധിയെ വധിച്ച ഗോഡ്‌സെയെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം ?ഗോഡ്‌സെയെ കുറിച്ച് ഒരു സിനിമ വരുന്നുണ്ട്. ഇതിന് പ്രധാനമന്ത്രി വിലക്കേര്‍പ്പെടുത്തുമോ ? ഗോഡ്‌സെയെ കുറിച്ചുള്ള സിനിമ മഹാത്മാ ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനമായ ജനുവരി 30ന് മുമ്പ് നിരോധിക്കാന്‍ ഞാന്‍ ബിജെപിയെ വെല്ലുവിളിക്കുന്നു, എന്നിങ്ങനെയായിരുന്നു ഉവൈസിയുടെ പ്രതികരണം.
 

Tags