ശ്രീലങ്കയിലേക്കുള്ള വിസ അനുവദിക്കുന്നില്ലെന്നത് അനാവശ്യ പ്രചരണം ; ഇന്ത്യ
india
കുറച്ച് ദിവസങ്ങളില്‍ വിസ വിങ് സ്റ്റാഫുകളുടെ അപര്യാപ്തതകൊണ്ട് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചതായും ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ട്വിറ്ററിലൂടെ അറിയിച്ചു. 

ശ്രീലങ്കയിലേക്കുള്ള വിസ അനുവദിക്കുന്നില്ലെന്നത് അനാവശ്യ പ്രചരണമാണെന്നും അത് ഒഴിവാക്കണമെന്നും വ്യക്തമാക്കി ഇന്ത്യന്‍ ഹൈ കമ്മീഷന്‍. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലോ, അസിസ്റ്റന്റ് ഹൈ കമ്മീഷനോ ശ്രീലങ്കയിലോട്ടുള്ള വിസ അനുവദിക്കുന്നില്ല എന്നായിരുന്നു ആരോപണമെന്നും എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ വിസ വിങ് സ്റ്റാഫുകളുടെ അപര്യാപ്തതകൊണ്ട് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചതായും ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ട്വിറ്ററിലൂടെ അറിയിച്ചു. 

ഹൈ കമ്മീഷനില്‍ ജോലിയെടുക്കുന്നവരില്‍ ഭൂരിഭാഗവും ശ്രീലങ്കയില്‍ നിന്നുള്ള പ്രാദേശികരാണെന്നും അവര്‍ക്ക് ഓഫീസില്‍ എത്തുന്നതില്‍ വന്ന ബുദ്ധിമുട്ടാണ് ഈ കാലതാമസത്തിന് കാരണമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.പ്രവര്‍ത്തനം സാധാരണ നിലയിലേക്കാവുകയാണെന്നും ഹൈ കമ്മീഷന്‍ വ്യക്തമാക്കി.
 

Share this story