കാറ്റടിച്ചുകൊണ്ടിരിക്കെ ടയർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു; വിഡിയോ
tirebursts

കാറ്റടിച്ചുകൊണ്ടിരിക്കെ ടയർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ആദ്യം ഒരാളാണ് ടയറിൽ കാറ്റടിച്ചുകൊണ്ടിരുന്നത്. പിന്നീട് മറ്റൊരാൾ ഇയാൾക്കൊപ്പം ചേരുന്നു. നിമിഷങ്ങൾക്കകം ടയറ് പൊട്ടിത്തെറിയ്ക്കുന്നതും രണ്ട് പേരും തെറിച്ചുപോകുന്നതും വിഡിയോയിൽ കാണാം.


 

Share this story