ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു : പഞ്ചാബിലെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ വൻ തീപിടിത്തം
Sat, 14 May 2022

അമൃത്സർ: പഞ്ചാബിലെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ വൻ തീപിടിത്തം. ശനിയാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ഏകദേശം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കി.
ആറ് ഫയർഫോഴ്‌സ് യൂണിറ്റുകളുടെ സഹായത്തോടെയാണ് ആശുപത്രിയിലെ തീയണച്ചത്. ആശുപത്രിയിലെ ഒപിഡിയിൽ (ഔട്ട് പേഷ്യന്റ് ഡിപ്പാർട്ട്‌മെന്റ്) സ്ഥാപിച്ച രണ്ട് ഇലക്ട്രിക്ക് ട്രാൻസ്‌ഫോമേഴ്‌സ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പഞ്ചാബ് മന്ത്രി ഹർഭജൻ സിംഗ് പ്രതികരിച്ചു.