ഇന്ത്യയുടെ ഭരണഘടനാമൂല്യങ്ങളുടെ തകര്‍ച്ച, അവരവരുടെ ഹൃദയത്തിലെ വിദ്വേഷം ബുള്‍ഡോസ് ചെയ്യണം: രാഹുല്‍ ഗാന്ധി
rahul gandhi
 
പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷത്തിന്റെ ബുള്‍ഡോസറുകള്‍ ഓഫ് ചെയ്യണം

ജഹാംഗീറില്‍ നടന്ന കെട്ടിടം പൊളിക്കലില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളുടെ തകര്‍ച്ചയാണ് സംഭവിച്ചതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റില്‍ വ്യക്തമാക്കി.
'ഇത് ഭരണഘടനാ മൂല്യങ്ങളുടെ തകര്‍ച്ചയാണ്. ഇത് ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടുള്ള സ്റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്നതാണ്. പകരം അവരുടെ ഹൃദയത്തിലെ വിദ്വേഷം ബി.ജെ.പി ബുള്‍ഡോസ് ചെയ്യണം,' ട്വീറ്റില്‍ പറയുന്നു.
 
പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷത്തിന്റെ ബുള്‍ഡോസറുകള്‍ ഓഫ് ചെയ്യണമെന്നും വൈദ്യുത നിലയങ്ങള്‍ ഓണാക്കാനും രാഹുല്‍ ഗാന്ധി മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. അനധികൃമായി നിര്‍മിച്ചതാണെന്നാരോപിച്ച് ദല്‍ഹിയിലെ ജഹാംഗീര്‍പുരിയിലും മധ്യപ്രദേശിലും ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ക്കുന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

Share this story