തോക്ക് ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി പഞ്ചാബ് സര്‍ക്കാര്‍

gun

തോക്ക് ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി പഞ്ചാബ് സര്‍ക്കാര്‍. പൊതു ഇടങ്ങളിലും സോഷ്യല്‍മീഡിയയിലും തോക്ക് പ്രദര്‍ശിപ്പിക്കുന്നതും തോക്ക് ഉപയോഗത്തേയും ആയുധം ഉപയോഗത്തേയും പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങളും നിരോധിച്ചു.

സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയില്‍ പ്രതിപക്ഷം ശക്തമായ വിമര്‍ശനം ഉന്നയിച്ചതിനു ശേഷമാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
സംസ്ഥാനത്തെ തോക്ക് ലൈസന്‍സുകള്‍ പുന പരിശോധിക്കാനും വ്യാപക പരിശോധന നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.
 

Share this story