അഞ്ചു വര്‍ഷത്തിനകം നൂറു മെഡിക്കല്‍ കോളജുകള്‍ കൂടി അനുവദിക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

doctor

ചികിത്സ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് 2017 ഓടെ രാജ്യത്ത് നൂറു മെഡിക്കല്‍ കേളജുകള്‍ കൂടി അനുവദിക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജില്ലാ ആശുപത്രികളേയും റഫറല്‍ ആശുപത്രികളേയും മെഡിക്കല്‍ കോളജുകളായി ഉയര്‍ത്താനാണ് നിര്‍ദ്ദേശം. ഓരോ മെഡിക്കല്‍ കേളജിനും 325 കോടി രൂപ അനുവദിക്കും.
നേരത്തെ മൂന്നു ഘട്ടങ്ങളിലായി 157 മെഡിക്കല്‍ കേളജുകള്‍ അുവദിച്ചിരുന്നു. ഇതില്‍ 93 എണ്ണം പ്രവര്‍ത്തനം ആരംഭിച്ചു. പത്തുലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ളതും മെഡിക്കല്‍ കോളജുകള്‍ ഇല്ലാത്തതുമായ ജില്ലകളിലാണ് പുതിയ മെഡിക്കല്‍ കോളജുകള്‍ അനുവദിക്കുക.
 

Share this story