ഭീകര ബന്ധം ; കാശ്മീര്‍ യൂണിവേഴ്സിറ്റി പ്രൊഫസറെ പുറത്താക്കി
Sat, 14 May 2022

പദവി ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ ഭീകര പ്രവര്‍ത്തനത്തിലേക്ക് പോകാന്‍ പ്രോത്സാഹിപ്പിച്ചിരുന്നു.
ഭീകര ബന്ധം തെളിഞ്ഞതിനെ തുടര്‍ന്ന് കാശ്മീര്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ അടക്കം മൂന്നുപേരെ പിരിച്ചുവിട്ടു. അല്‍താഫ് ഹുസൈന് പണ്ഡിറ്റാണ് പിരിച്ചുവിടപ്പെട്ട പ്രൊഫസര്‍. കെമിസ്ട്രി പ്രൊഫസറായ ഇയാള്‍ക്ക് ജമാത് ഇ ഇസ്ലാം എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി.
1993 ല്‍ ഇയാള്‍ പാക്കിസ്ഥാനിലെത്തി പരിശീലനം നേടുകയും ജെകെഎല്എഫില് സജീവമാകുകയും ചെയ്തു. പദവി ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ ഭീകര പ്രവര്‍ത്തനത്തിലേക്ക് പോകാന്‍ പ്രോത്സാഹിപ്പിച്ചിരുന്നു.