യുപിയില്‍ ട്രക്ക് കാറില്‍ ഇടിച്ച് ആറു പേര്‍ മരിച്ചു

accident

യുപിയില്‍ ട്രക്ക് കാറില്‍ ഇടിച്ച് ആറു പേര്‍ മരിച്ചു. ഉന്നാവോയിലെ ലക്‌നൗ കാണ്‍പൂര്‍ ദേശീയ പാതയിലെ അചല്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
രണ്ടുപേര്‍ സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. നാലു പേര്‍ ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. അപകടത്തിന് പിന്നാലെ പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു. പൊലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.
 

Share this story