റിപ്പബ്ലിക് ദിനപരേഡില്‍ കർണാടകയുടെ നിശ്ചലദൃശ്യത്തിന് അനുമതി നൽകി പ്രതിരോധമന്ത്രാലയം

parade

ബെംഗളൂരു: റിപ്പബ്ലിക് ദിനപരേഡില്‍ കർണാടകയുടെ നിശ്ചലദൃശ്യത്തിന് അനുമതി നൽകി പ്രതിരോധമന്ത്രാലയം.  'നാരീശക്തി' എന്ന ആശയമാണ് കർണാടകയുടെ നിശ്ചലദൃശ്യത്തിന് ഉപയോഗിക്കുന്നത്. തുടർച്ചയായി 14 ആം വർഷമാണ് കര്‍ണാടക നിശ്ചലദൃശ്യം അവതരിപ്പിക്കുന്നത് റെക്കോഡാണ്.പരേഡിൽ കർണാടകയുടെ നിശ്ചലദൃശ്യത്തിന് ആദ്യം അനുമതി നല്‍കിയിരുന്നില്ല. പ്രതിപക്ഷം ബിജെപി സര്‍ക്കാരിനെതിരെ ഇത് ആയുധമാക്കിയിരുന്നു. ദില്ലിയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിദ്ധരാമയ്യ അറിയിച്ചിരുന്നു.

Share this story