എൻ.ജി.ഒ ജീവനക്കാരിയെ പീഡിപ്പിച്ച സംഭവം; പൊലീസുകാരൻ ഉൾപ്പെടെ 4 പേർക്കെതിരെ കേസ്
rape
യുവതി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ രാജേഷ് കുമാർ എന്ന വ്യക്തി എത്തിയിരുന്നതായി പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. ഇയാൾ ഉന്നത ഉദ്യോഗസ്ഥനാണെന്ന് സ്വയം

രാജസ്ഥാനിൽ വനിതാ എൻ.ജി.ഒ ജീവനക്കാരിയെ പീഡിപ്പിച്ചു. ഒരു പൊലീസുകാരൻ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്. പീഡന വിവരം പുറത്തു പറയരുതെന്ന് പൊലീസുകാരൻ ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയിൽ ആരോപിക്കുന്നു. ജോധ്പൂർ ജില്ലയിലെ അഹോറിലാണ് സംഭവം. കേസെടുത്തെങ്കിലും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

യുവതി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ രാജേഷ് കുമാർ എന്ന വ്യക്തി എത്തിയിരുന്നതായി പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. ഇയാൾ ഉന്നത ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തുകയും, ലഹരി നൽകിയ ശേഷം മറ്റൊരു ജീവനക്കാരൻ്റെ സഹായത്തോടെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് യുവതി ആരോപിക്കുന്നു.

സംഭവം നടന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം, മുകേഷ് കുമാർ എന്ന കോൺസ്റ്റബിൾ തന്നെ വീണ്ടും പീഡിപ്പിച്ചു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, പ്രതികൾ തന്നെ നിരീക്ഷിക്കുകയും ചെയ്തതായി യുവതി പറയുന്നു. പ്രതികൾ തുടർച്ചയായി യുവതിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.

Share this story