കശ്മീർ ഇരട്ട സ്ഫോടനത്തിൽ എൻഐഎ അന്വേഷണം തുടങ്ങി

nia

ദില്ലി: ജമ്മു കശ്മീർ ഇരട്ട സ്ഫോടനത്തിൽ എൻഐഎ അന്വേഷണം തുടങ്ങി. അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ എന്‍ഐഎ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനം അടുത്തിരിക്കേ സ്ഫോടനങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ ആഭ്യന്തര സുരക്ഷ കൂട്ടി.

തന്ത്രപ്രധാന മേഖലകളില്‍ കശ്മീര്‍ പോലീസിനൊപ്പം കേന്ദ്ര സേനയേയും അധികമായി വിന്യസിച്ചു,. സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരില്‍ ഭാരത് ജോഡോ യാത്രയുമായി നീങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ സുരക്ഷ കൂട്ടി. ജമ്മു കശ്മീരിലെ നര്‍വാര്‍ളില്‍ ഇന്നലെയാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് വാഹനങ്ങളില്‍ സ്ഫോടനമുണ്ടായത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ഭരണകൂടും സാഹചര്യം നിരീക്ഷിക്കുന്നുണ്ട്. 

Share this story