മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി ആശുപത്രിയിൽ

gd

കൊവിഡും പിന്നാലെയുണ്ടായ ന്യുമോണിയയും തുടർന്ന് മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിലവിൽ എക്‌സ്റ്റേണൽ ഓക്‌സിജൻ സപ്പോർട്ടിലാണ് ലളിത് മോദി കഴിയുന്നത്. മെക്‌സിക്കോയിൽ നിന്ന് ലണ്ടനിലേക്ക് എയർ ആംബുലൻസിന്റെ സഹായത്തോടെ രണ്ട് ഡോക്ടർമാരുടെ അകമ്പടിയോടെയാണ് ലളിത് മോദി എത്തിയത്.

തനിക്കൊപ്പം ലണ്ടനിലേക്ക് എത്തിയ ഡോക്ടർമാരെ പരിചയപ്പെടുത്തികൊണ്ട് ലളിത് മോദി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. അവർ ചെയ്ത ത്യാഗങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പോസ്റ്റ്.

 
 

Share this story