ഡല്‍ഹിയില്‍ കൊവിഡ് കേസുകളുയരുന്നു ; രാജ്യത്ത് വീണ്ടും ആശങ്കയാകുന്ന വ്യാപനം
covid 19
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.72ലേക്ക് ഉയര്‍ന്നതാണ് ആശങ്കയാകുന്നത്. 

ഡല്‍ഹിയിലെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കയാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 501 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.72ലേക്ക് ഉയര്‍ന്നതാണ് ആശങ്കയാകുന്നത്. 
പോസിറ്റിവിറ്റി നിരക്ക് 4.21 ശതമാനത്തില്‍ നിന്നും 7.72 ആയി കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് മൂലം ഒരു മരണം പോലും സ്ഥിരീകരിച്ചിട്ടില്ല എന്നത് നേരിയ ആശ്വാസം നല്‍കുന്നുണ്ട്. 6492 കൊവിഡ് പരിശോധനകളാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്നത്. 1188 രോഗ ബാധിതര്‍ ഐസൊലേഷനില്‍ കഴിഞ്ഞുവരികയാണ്.

കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാവുകയാണ് പല ഭാഗങ്ങളിലും.

Share this story