ഇന്ത്യ-പാക് അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരാളെ സുരക്ഷാ സേന വധിച്ചു

army

ശ്രീനഗർ: ഇന്ത്യ-പാക് അതിർത്തിയിൽ  നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനായ ഒരാളെ സുരക്ഷാ സേന വധിച്ചു.  അതിർത്തി പ്രദേശത്തുനിന്ന് നുഴഞ്ഞുകയറിയ മറ്റൊരാളെ പിടികൂടിയതായും അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) അറിയിച്ചു. പ്രദേശത്ത് പരിശോധന നടത്തി വരികയാണെന്നും നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതായും ബിഎസ്എഫ് അറിയിച്ചു.

ജമ്മുവിലെ അർണിയ സെക്ടറിലെ ഇന്ത്യ- പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിലാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. നുഴഞ്ഞുകയറ്റക്കാരിൽ ഒരാൾ അക്രമ സ്വഭാവം കാണിച്ച് അതിർത്തി വേലിക്ക് അടുത്ത് വരികയായിരുന്നു എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇയാളോട് നിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് വരികയായിരുന്നു. ഇതോടെ, ബിഎസ്എഫ് സൈനികർ ഇയാളെ വെടിവച്ചു കൊന്നു. കൂടുതൽ പേർ ഉണ്ടോ എന്നതടക്കം പരിശോധിക്കാൻ പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്- സൈനികനെ ഉദ്ധരിച്ച് ഹുന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 

Share this story