കാനഡയിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണം: വിദേശകാര്യ മ​ന്ത്രാലയം

google news
dkkd

ന്യൂഡൽഹി: വിദ്വേഷവും അക്രമങ്ങളും ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ കാനഡയിലുള്ളവരും അവിടേക്ക് യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കുറ്റകൃത്യങ്ങളും അതിക്രമങ്ങളും കനേഡിയൻ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അന്വേഷണം നടത്താനും നടപടികൾ സ്വീകരിക്കാനും അഭ്യർഥിച്ചിട്ടുണ്ടെന്നും കാനഡയിലെ ഇന്ത്യൻ ഹൈ കമീഷനും കോൺസുലേറ്റ്സ് ജനറലും അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.

കാനഡയിലുള്ള ഇന്ത്യൻ പൗരന്മാരും വിദ്യാർഥികളും അവിടേക്ക് യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. പൗരന്മാരും വിദ്യാർഥികളും ഇന്ത്യൻ ഹൈ കമീഷന്റെയും ഇന്ത്യൻ കോൺസുലേറ്റ്സ് ജനറലിന്റെയും വെബ്സൈറ്റുകളിലോ madad.gov.in എന്ന വെബ്സൈറ്റിലോ രജിസ്റ്റർ ചെയ്യണമെന്നും നിർദേശിച്ചു. എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാൽ ബന്ധപ്പെടാനാണ് ഈ നിർദേശമെന്നും മന്ത്രാലയം അറിയിച്ചു. 

Tags