അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ വീതം നല്‍കും: കോണ്‍ഗ്രസ്

priyanka gandhi

അധികാരത്തിലെത്തിയാല്‍ കര്‍ണാടകയിലെ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2,000 രൂപ വീതം നല്‍കുമെന്ന് കോണ്‍ഗ്രസ്. അധികാരത്തില്‍ എത്തിയാല്‍ മാസംതോറും ഒരോ വീട്ടിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം
'ഗൃഹലക്ഷ്മി യോജന' പദ്ധതിയുടെ കീഴില്‍ 24,000 രൂപ പ്രതിവര്‍ഷം വീട്ടമ്മമാരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കുമെന്നാണ് വാഗ്ദാനം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുത്ത 'നാ നായഗി' എന്ന വനിതാ കണ്‍വന്‍ഷനിലാണ് പദ്ധതിയുടെ പ്രഖ്യാപനം.

സ്ത്രീശാക്തീകരണമാണ് 'ഗൃഹലക്ഷ്മി യോജന' പദ്ധതിയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. സംസ്ഥാനത്തെ ഓരോ സ്ത്രീയേയും ശാക്തീകരിക്കുക വഴി അവരെ സ്വന്തം കാലില്‍ നിര്‍ത്തുകയാണ് ലക്ഷ്യമിടുന്നതെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു.
ഒന്നര കോടി സ്ത്രീകളാണ് പദ്ധതിയുടെ ഗുണഭോക്താക്കളെന്നും കോണ്‍ഗ്രസ് അറിയിച്ചു. സ്ത്രീകള്‍ക്കായി പ്രത്യേക പ്രകടന പത്രിക തയാറാക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

Share this story