അസം മേഘാലയ അതിര്‍ത്തിയിലെ വെടിവെപ്പ് ; മേഘാലയ മുഖ്യമന്ത്രി ഇന്ന് അമിത് ഷായെ കാണും

amit shah

അസം  മേഘാലയ അതിര്‍ത്തിയിലെ  വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ മേഘാലയ മുഖ്യമന്ത്രി കൊര്‍ണാട് സാഗ്മ ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. സംഭവത്തില്‍ സിബിഐയോ എന്‍ഐഎയോ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കേന്ദ്ര ഏജന്‍സിയോ, നിഷ്പക്ഷ സമിതിയോ സംഭവം അന്വേഷിക്കണമെന്ന് അസം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ അസം വനം വകുപ്പ് ഉദ്യോഗസ്ഥനും മേഘാലയയില്‍ നിന്നുള്ള അഞ്ച് പേരുമാണ് മരിച്ചത്.  
 
അതിര്‍ത്തി മേഖലയിലെ മരംമുറിക്കലുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. അനധികൃതമായി മരം മുറിച്ച് കടത്തുന്നത് വനം വകുപ്പ് തടഞ്ഞപ്പോഴാണ് സംഘര്‍ഷം ഉണ്ടായതെന്നാണ് അസമിന്റെ വാദം. തടി മുറിച്ച് കടത്തിയവരെ അസം വനം വകുപ്പ് പിടികൂടി. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ആളുകള്‍ ഓഫീസ് വളഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. 

Share this story