മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസ് മുഖ്യമന്ത്രി പദത്തിലേക്ക് ?
”നവാബ് മാലിക്കിന് മുംബൈ സ്‌ഫോടനക്കേസിലെ പ്രതികളുമായി ബന്ധമുണ്ട്”; ഫഡ്‌നാവിസ്
ശിവസേന നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തുവെന്ന അവകാശവാദവുമായി വിമത നേതാവ് എക്‌നാഥ് ഷിന്‍ഡെ രംഗത്തെത്തി.

ശിവസേനയിലെ വിമത നീക്കത്തില്‍ വീണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ദിവസങ്ങള്‍ക്കുള്ളില്‍ ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിയാകുമെന്ന പ്രചാരണം ശക്തമായിരിക്കുകയാണ്. ശിവസേന നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തുവെന്ന അവകാശവാദവുമായി വിമത നേതാവ് എക്‌നാഥ് ഷിന്‍ഡെ രംഗത്തെത്തി.
നിയമസഭാ കക്ഷി നേതാവ് താനാണെന്നു ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കും നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ക്കും ഷിന്‍ഡെ കത്തയച്ചു.
37 ശിവസേന എംഎല്‍എമാരുടെ ഒപ്പോടെയുള്ള കത്താണ് ഷിന്‍ഡെ ഗവര്‍ണര്‍ക്ക് അയച്ചിരിക്കുന്നത് . അതേസമയം ഏക്‌നാഥ് ഷിന്‍ഡെയെ പിന്തുണക്കുന്ന എംഎല്‍എമാരുടെ എണ്ണം 42 ആയി ഉയര്‍ന്നെന്നാണ് സൂചന. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച ഏകനാഥ് ഷിന്‍ഡെ ഇന്ന് ഗവര്‍ണറെ കണ്ടേക്കും.

Share this story