മുംബൈയില്‍ കാളയോട്ട മത്സരവുമായി ബന്ധപ്പെട്ട തകര്‍ന്നു ; ചേരി തിരിഞ്ഞ് വെടിവയ്പ്

shoot

മുംബൈയ്ക്കടുത്ത് അമ്പര്‍നാഥില്‍ കാളയോട്ട മത്സരവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വെടിവയ്പ്. രണ്ടു വിഭാഗങ്ങള്‍ ചേരി തിരിഞ്ഞ് പരസ്പരം വെടിവയ്ക്കുകയായിരുന്നു. അമ്പര്‍നാഥ്  എംഐഡിസിയ്ക്ക് സമീപമായിരുന്നു സംഭവം. കാളയോട്ട മത്സരം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിനിടയിലാണ് തര്‍ക്കമുണ്ടായതും വെടിവയ്പിലെത്തിയതും. ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

15-20 റൌണ്ട് വെടിവയ്പ് നടന്നതായാണ് സൂചന. വെടിവയ്പിന്റെ വീഡിയോ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് സമീപം നില്‍ക്കുന്ന ചില ആളുകള്‍ പെട്ടന്ന് വെടിവയ്പ് ആരംഭിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമീപത്ത് കൂടി മറ്റ് വാഹനങ്ങള്‍ കടന്നുപോകുന്നതിന് ഇടയിലാണ് വെടിവയ്പ് 

Share this story