കേന്ദ്രസർക്കാരിന്റെ വാക്സിൻ യജ്ഞത്തെ പ്രകീർത്തിച്ച് ബിഹാർ മന്ത്രി

google news
pm modi

മുസാഫർനഗർ: കേന്ദ്രസർക്കാരിന്റെ വാക്സിൻ യജ്ഞത്തെ പ്രകീർത്തിച്ച് ബിഹാർ മന്ത്രി. നരേന്ദ്രമോദി ഇന്ത്യൻ പ്രധാനമന്ത്രിയായതു കൊണ്ടാണ് കോവിഡ് മൂലം മരണപ്പെടാൻ സാധ്യതയുള്ള ഒട്ടേറെ ആളുകളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതെന്നായിരുന്നു ബിഹാർ മന്ത്രി റാം സൂറത്ത് റായിയുടെ അഭിപ്രായം.

''നിങ്ങൾ ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അതിന്റെ ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ്. കോവിഡ് മഹാമാരി കാലത്ത് അദ്ദേഹം വാക്സിൻ വികസിപ്പിച്ചു. അത് സൗജന്യമായി ജനങ്ങൾക്ക് വിതരണം ചെയ്തു.''-മുസഫർപൂരിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യവെ റാം സൂറത്ത് പറഞ്ഞു.

നിരവധി രാജ്യങ്ങൾ കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കെതിരെ ​പൊരുതുകയാണ്. എന്നാൽ ഇന്ത്യ സാമ്പത്തികമായി മുന്നേറുകയാണെന്നും മന്ത്രി സൂചിപ്പിച്ചു. പാകിസ്താനികളെ നോക്കൂ..ടെലിവിഷൻ വാർത്തകളിലൂടെയാണ് നാം ആ രാജ്യത്തെ കാര്യങ്ങൾ അറിയുന്നത്. ഇന്ത്യൻ ജനത സമാധാനത്തിലാണ് കഴിയുന്നതെന്നും മന്ത്രി അവകാശപ്പെട്ടു.

ഈ വർഷം ജൂലൈയോടെ ഇന്ത്യയുടെ കോവിഡ് വാക്സിനേഷൻ ഡോസ് 200 കോടി പിന്നിട്ടിരുന്നു. 18 മാസം കൊണ്ടാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.
 

Tags