മേഘാലയയിലും ത്രിപുരയിലും ഒറ്റയ്ക്ക് മല്‍സരിക്കാന്‍ ബിജെപി
Thu, 19 Jan 2023

മേഘാലയയിലും ത്രിപുരയിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിജെപി. നാഗാലാന്‍ഡില്‍ സഖ്യചര്‍ച്ച ഉടന്‍ പൂര്‍ത്തിയാക്കാനും ധാരണയായി.
ഫെബ്രുവരി 16 ന് ത്രിപുരയിലും ഫെബ്രുവരി 27 ന് മേഘാലയിലും നാഗാലാന്റിലും തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് 2 നാകും മൂന്നിടത്തും വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ മൂന്നിടത്തും മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സാഹചര്യത്തില്‍ ലക്ഷ ദ്വീപിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതിയും പ്രഖ്യാപിച്ചു. ഫെബ്രുവരി 27 നാകും ലക്ഷദ്വീപില്‍ തെരഞ്ഞെടുപ്പ് നടക്കുക.