അ‍ഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ബിജെപി ചെലവഴിച്ചത് 340 കോടി
BJP

ദില്ലി : ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഈ വർഷം ആദ്യം ബിജെപി ചെലവഴിച്ചത് 340 കോടിയിലേറെ തുകയെന്ന് കണക്കുകൾ. ഏറ്റവുമധികം തുക ചെലവഴിച്ചത് ഉത്തർപ്രദേശിലാണെന്നും പാർട്ടിയുടെ ഇലക്ഷൻ എക്സ്പെന്റിച്ചർ റിപ്പോർട്ടിൽ പറയുന്നു. 

അതേസമയം അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി കോൺഗ്രസ് ചെയലവഴിച്ചത് 194 കോടി രൂപയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ അവരുടെ എക്സ്പെന്റിച്ചർ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരു പാർട്ടികളുടെയും എക്സ്പെന്റിച്ചർ റിപ്പോർട്ട് ചൊവ്വാഴ്ച രാത്രി പുറത്തുവിട്ടു. 

ഓഗസ്റ്റ് 20 ന് ബിജെപി  തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, 221. 31 കോടി രൂപയാണ് ഉത്തർപ്രദേശിൽ മാത്രം ബിജെപി പ്രചാരണങ്ങൾക്കായി ചെലവഴിച്ചത്. മണിപ്പൂരിൽ 23.51 കോടി രൂപയും ഗോവയിൽ 19.06 കോടിയും പഞ്ചാബിൽ 36.69 കോടി രൂപയും ഉത്തരാഖണ്ഡിൽ 43.67 കോടി രൂപയും ബിജെപി പ്രചാരണങ്ങൾക്കായി ചെലവഴിച്ചു. മാത്രമല്ല, വിർച്വൽ ക്യാംപയിനിനായി 11.97 കോടി രൂപയും ബിജെപി ചെലവഴിച്ചു. 

Share this story