ഏഴാമത്തെ ബിആര്‍എസ് എംഎല്‍എയും കോണ്‍ഗ്രസില്‍

revanth reddy

തെലങ്കാനയില്‍ ബിആര്‍എസിന് വീണ്ടും തിരിച്ചടി. ഗഡ്‌വാള്‍ എം എല്‍ എ ബണ്ട്‌ല കൃഷ്ണമോഹന്‍ റെഡ്ഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടെ ബിആര്‍എസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന എംഎല്‍എമാരുടെ എണ്ണം ഏഴായി. 

പി സി സി അധ്യക്ഷനും മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡി, കൃഷ്ണമോഹന്‍ റെഡ്ഡിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. വ്യാഴാഴ്ച്ച ആറ് ബിആര്‍എസ് എംഎല്‍എ മാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. 2014ല്‍ കോണ്‍ഗ്രസ് വിട്ട് ബിആര്‍എസില്‍ ചേര്‍ന്നവരാണ് തിരിച്ചെത്തിയ ആറുപേരും. കഴിഞ്ഞ ദിവസം രാജ്യസഭാ എം പിയായ കെ കേശവറാവുവും മകള്‍ ജി വിജയലക്ഷ്മിയും ബിആര്‍എസ് വിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു.

ഇനിയും ബിആര്‍എസ് എംഎല്‍എമാര്‍ പാര്‍ട്ടിയിലേക്ക് വരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നുണ്ട്. നാല് ബിആര്‍എസ് എംഎല്‍എമാര്‍ അടുത്ത ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെട്ടു. ഈ എംഎല്‍എമാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബിആര്‍എസ് വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തില്‍ നിന്ന് വിട്ട് നിന്നിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Tags