ചർമ്മത്തെ തിളക്കമുള്ളതാക്കാനും സൂര്യാതപത്തിൽ നിന്നു സംരക്ഷിക്കാനും ഈ പച്ചക്കറി നിങ്ങളെ സഹായിക്കും

glowing skin

നമ്മൾ കാരറ്റ് കഴിക്കാറുണ്ടെങ്കിലും അതിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. നിരവധി ആരോഗ്യ ഗുണങ്ങൾ കാരറ്റിനുണ്ട് . കാരറ്റിനു നിറം നൽകുന്ന കരോട്ടിനും ആന്റിഓക്സിഡന്റുകളുമാണ് കാരറ്റിനെ കൂടുതൽ ഗുണമുള്ളതാക്കുന്നത്

കാരറ്റ് ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മലബന്ധത്തിന്റെ പ്രശ്നം പരിഹരിക്കാൻ സഹായിക്കും. ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്താനും ഹൃദ്രോഗങ്ങൾ തടയാനും കാരറ്റ് സഹായിക്കുന്നു

carrot
രക്തസമ്മർദ്ദം കുറയ്ക്കുക, കാഴ്ചശക്തി വർദ്ധിപ്പിക്കുക, പ്രോട്ടീൻ വർദ്ധിപ്പിക്കുക, ഊർജ്ജം വർദ്ധിപ്പിക്കുക, എല്ലുകളുടെ ബലം വർദ്ധിപ്പിക്കുക തുടങ്ങി നിരവധി ഗുണങ്ങൾ കാരറ്റിനുണ്ട്. കാരറ്റിൽ സീയാക്സാന്തിൻ, ല്യൂട്ടിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ കാഴ്ചശക്തി മെച്ചപ്പെടുത്തുന്ന ബീറ്റാ കരോട്ടിനുകളും അടങ്ങിയിട്ടുണ്ട്.

carrot
കാരറ്റിലെ കരോട്ടിനും ആന്റിഓക്സിഡന്റുകളും അർബുദത്തെയും പ്രതിരോധിക്കുന്നുണ്ട്. പ്രത്യേകിച്ച് സ്തനാർബുദം, ബ്ലാഡർ കാൻസർ എന്നിവ. കാരറ്റ് കൂടുതൽ ഉപയോഗിക്കുന്ന സ്ത്രീകളിൽ സ്തനാർബുദം ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനം പറയുന്നു.

ചർമ്മത്തെ തിളക്കമുള്ളതാക്കാനും സൂര്യാതപത്തിൽ നിന്നു സംരക്ഷിക്കാനും ഉത്തമമാണ് കാരറ്റ്. മുടിയുടെയും ചർമത്തിന്റെയും ആരോഗ്യത്തിനും ത്വക്കിന്റെ വരൾച്ച മാറ്റാനും കാരറ്റ് കഴിക്കുന്നത് നല്ലതാണ്.

Tags