മുഖം തിളക്കമുള്ളതാക്കാന്‍ തക്കാളി മുൾട്ടാണി മിട്ടി ഫേസ്പായ്ക്ക്

tomato
കരുവാളിപ്പ് അകറ്റാനുമെല്ലാം തക്കാളി മികച്ച പരിഹാരമാണ്

തിളക്കമുള്ള ചർമ്മം നേടുന്നതിന് പുറമെ ചർമ്മത്തിലെ അധിക എണ്ണമയം നീക്കം ചെയ്യാനും ചർമ്മത്തെ നല്ല രീതിയിൽ ശുദ്ധീകരിക്കാനും മുഖക്കുരു അകറ്റാനും കരുവാളിപ്പ് അകറ്റാനുമെല്ലാം തക്കാളി മികച്ച പരിഹാരമാണ്. കൂടാതെ, ഇത് ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ് എന്നിവ ഉണ്ടാവാനുള്ള സാധ്യതയും കുറയ്ക്കുന്നു.

ചർമ്മം തിളങ്ങാനായി തക്കാളി ഉപയോഗിക്കുന്നതിന് നിങ്ങൾ ഒരു തക്കാളിയുടെ പൾപ്പ് എടുത്ത്, അതിലേക്ക് 2 ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടി, ഒരു ടീസ്പൂൺ പുതിന അരച്ചത് എന്നിവ ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം ചർമ്മത്തിൽ പുരട്ടുക, ഉണങ്ങി കഴിഞ്ഞതിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.

ഇത് നിങ്ങളുടെ ചർമ്മത്തെ മൃദുവാക്കുക മാത്രമല്ല, നിങ്ങൾക്ക് ഉന്മേഷവും തിളക്കവും അനുഭവപ്പെടുകയും ചെയ്യും. നിങ്ങൾക്ക് ഈ ഫെയ്‌സ് പായ്ക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ പ്രയോഗിക്കാവുന്നതാണ്. ചർമ്മത്തിന്റെ നിറവ്യത്യാസങ്ങൾ നീക്കം ചെയ്യാനും നിറം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

Share this story