വായിലുണ്ടാകുന്ന അണുബാധയെ ചെറുക്കാൻ ഇത് കഴിക്കാം
ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് സവാള. സവാള കഴിക്കുന്നുണ്ടെങ്കിലും പലര്‍ക്കും അതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയില്ല. സവാള കഴിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം
വായിലുണ്ടാകുന്ന അണുബാധയെ ചെറുക്കാനും, പല്ലിന് കേടുണ്ടാകുന്നത് തടയാനും ഉള്ളി സഹായിക്കും. രണ്ടുമൂന്ന് മിനുട്ട് പച്ച ഉള്ളി ചവയ്ക്കുന്നത് വായിലെ അണുക്കളെ നീക്കാന്‍ സഹായിക്കും.
ചര്‍മ്മത്തിന് തിളക്കം കിട്ടാനും, മുഖക്കുരു മാറ്റാനും ഉള്ളി ഉപയോഗപ്പെടുത്താം. ഇതിനായി ഉള്ളിയുടെ നീര് തേനുമായോ, ഒലിവെണ്ണയുമായോ ചേര്‍ത്ത് പുരട്ടിയാല്‍ മതി.
ഉള്ളിയുടെ നീരും, തേനും ഒരേ അളവില്‍ കലര്‍ത്തി കഴിച്ചാല്‍ തൊണ്ടവേദനയും, ചുമയും കുറയും.
തേനീച്ച കുത്തിയാലുണ്ടാകുന്ന വേദനക്ക് ഉള്ളി നീര് പുരട്ടുന്നത് നല്ലതാണ്. പ്രാണികളോ, തേളോ കുത്തിയാല്‍ ഉള്ളിയുടെ നീരോ, ഉള്ളി അരച്ചതോ പുരട്ടിയാല്‍ മതി.
ഉള്ളിയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ക്യാന്‍സറിന്‍റെ വ്യാപനം തടയാന്‍ സഹായിക്കും.
കടുത്ത ചെവിവേദനയുണ്ടെങ്കില്‍ ഏതാനും തുള്ളി ഉള്ളിനീര് ചെവിയില്‍ ഇറ്റിക്കുക. ചെവിയില്‍ മൂളല്‍ അനുഭവപ്പെടുന്നതിന് ഒരു കോട്ടണ്‍ തുണിയില്‍ ഉള്ളിയുടെ നീര് മുക്കി ചെവിയില്‍ ഇറ്റിച്ചാല്‍ മതി.
ലൈംഗിക ശേഷി ശക്തിപ്പെടുത്താന്‍ കഴിവുള്ളതാണ് ഉള്ളി. ഒരോ സ്പൂണ്‍ ഉള്ളിനീരും, ഇഞ്ചി നീരും പരസ്പരം കലര്‍ത്തി ദിവസം മൂന്ന് പ്രാവശ്യം കഴിക്കുന്നത് ലൈംഗികശേഷി കൂട്ടാന്‍ സഹായിക്കും.
വിളര്‍ച്ച മാറ്റാന്‍ ഉള്ളി ശര്‍ക്കരയും, വെള്ളവും കൂട്ടി കഴിച്ചാല്‍ മതി.
വയറ്റില്‍ അസിഡിറ്റി മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും, ബാക്ടീരിയ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും ഉള്ളി നല്ലൊരു മരുന്നാണ്.
ഉള്ളിയില്‍ സള്‍ഫര്‍ നല്ലതുപോലെ അടങ്ങിയിട്ടുണ്ട്. ഇത് ആസ്ത്മക്ക് ഇടയാക്കുന്ന ശാരീരിക മാറ്റങ്ങളെ തടയും. കടുത്ത ചുമ അനുഭവിക്കുന്നവരിലെ കഫം ഇല്ലാതാക്കാന്‍ ഉള്ളിക്ക് കഴിവുണ്ട്. ബോധക്ഷയം സംഭവിച്ചവര്‍ക്ക് ഊര്‍ജ്ജസ്വലതയും, കരുത്തും മടക്കി കിട്ടാന്‍ ഉള്ളിയുടെ നീര് നല്കാറുണ്ട്.