ദേഹം വിയർക്കാതെ തടി കുറയണോ ? ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

google news
over weight

ഒന്ന് മെലിഞ്ഞിരുന്നാൽ ചോദിക്കും നീയൊന്നും തിന്നാറില്ലെയെന്ന് ചോദിക്കും എന്നാൽ തടിച്ചിരുന്നാലോ അതിലേറെ ചോദ്യങ്ങൾ വേറെയും. എന്നാലും വടിവൊത്ത ശരീരവും ആകാര വടിവും  ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും .

ഉത്തമ സൗന്ദര്യ സങ്കൽപ്പമെന്ന് പലരും ധരിച്ച് വച്ചിരിക്കുന്നതും ഇത്തരം രൂപങ്ങളാണ് . അതുകൊണ്ട് തന്നെ ഇച്ചിരി തടി കൂടിയാലും വയറു വന്നാലും അത് കുറയ്ക്കാതെ മനസമാധാനം കിട്ടാത്തവരാണ് പലരും .ഇതിനായി പല കുറുക്കു വഴികളും പരീക്ഷിച്ച് നോക്കാറുമുണ്ട് .എന്നാൽ ദേഹം വിയർക്കാതെ തന്നെ തടി കുറയ്ക്കാൻ ഈ വഴി കൂടെ ഒന്ന് പരീക്ഷിച്ച നോക്കൂ  

ശരീരഭാരം കുറയ്ക്കാൻ, ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.പോഷക സമൃദ്ധഹമായ ചെറുപയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കൂ വലിയ വ്യത്യാസം നിങ്ങൾക്ക് തിരിച്ചറിയാം 

അധിക കിലോകൾ കുറയ്ക്കാനും മെറ്റബോളിസം വർദ്ധിപ്പിച്ച് വയർ നിറഞ്ഞത് പോലെ തോന്നിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു .

cherupayar
മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമായ ഫോളേറ്റ്, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുൾപ്പെടെ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതാണ് ചെറുപയർ.

ചെറുപയറിൽ കലോറി താരതമ്യേന കുറവാണ്, അവശ്യ പോഷകങ്ങൾ ലഭിക്കുമ്പോൾ തന്നെ കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കുമെന്നത്‌ ചെറുപയറിന്റെ മേന്മയാണ് .

ചെറുപയറിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുകയും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വിശപ്പ് വർദ്ധിക്കുന്നത് തടയാനും നാരുകൾക്ക് കഴിയും.

ആവിയിൽ വേവിച്ചോ പുഴുങ്ങിയോ കഴിക്കുന്നതാണ് ഉത്തമം 

Tags