പെട്ടെന്ന് തടി കുറയ്ക്കണോ? എന്നാൽ ഇത് ഒന്ന് പരീക്ഷിച്ചു നോക്കൂ


വണ്ണം കുറയ്ക്കുന്ന കാര്യത്തിൽ എല്ലാവരും വ്യായാമത്തിന് വളരെയധികം ഊന്നൽ നൽകുന്നു. എന്നാൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളും ശരീരഭാരം കുറയ്ക്കുന്നതിന് തുല്യമായ പങ്കു വഹിക്കുന്ന ഒരു പ്രധാന ഘടകമാണ്. അതിനാൽ, ശരീരഭാരം കുറയ്‌ക്കുവാനായി ശ്രമിക്കുന്ന ഒരാളാണെങ്കിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളുടെ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
tRootC1469263">രാത്രി ഭക്ഷണത്തിന് മണിക്കൂരുകള്‍ക്ക് ശേഷമാണ് നമ്മള്‍ പ്രാതല്‍ കഴിക്കുന്നത്.അതുകൊണ്ട് തന്നെ അത് പോഷകസമൃദ്ധമായിരിക്കണം.അതുകൊണ്ടുതന്നെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം രാവിലെ കഴിക്കുന്നത് അമിതവണ്ണം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനം പറയുന്നു.
പ്രോട്ടീനും അത്രതന്നെ കലോറിയുള്ള കാര്‍ബോഹൈഡ്രേറ്റും സമ്പന്നമായ പ്രാതല്‍ കഴിക്കുന്നതിലൂടെ സംതൃപ്തി ലഭിക്കുന്നതിനൊപ്പം ഏകാഗ്രതാ കൈവരിക്കാനാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഭക്ഷണം കഴിക്കുമ്പോള്‍ സംതൃപ്തി ലഭിക്കുന്നതിലൂടെ അമിതഭക്ഷണം കഴിക്കാതിരിക്കുകയും വണ്ണംവെക്കാനുള്ള സാധ്യത കുറയുകയും ചെയ്യും. അതേസമയം രാവിലത്തെ ഭക്ഷണം ഒഴിവാക്കിയാല്‍ ശരീരഭാരം കൂടാനും പ്രമേഹം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും