കീഹോള്‍ ക്ലിനിക്കിന് ദേശീയ അംഗീകാരം

google news
dah

കൊച്ചി: ഇടപ്പള്ളിയിലെ കീഹോള്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ക്ലിനിക്കിന് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഓഫ് ഹോസ്പിറ്റല്‍സിന്റെ അംഗീകാരം. ആദ്യമായാണ് എറണാകുളം ജില്ലയിലെ ഒരു ക്ലിനിക്കിന് എന്‍എബിഎച്ച് (NABH) അക്രഡിറ്റേഷന്‍ ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ മന്ത്രി പി. രാജീവ് അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് കീഹോള്‍ ക്ലിനിക്ക്  സിഎംഡി ഡോ. ആര്‍ പത്മകുമാറിന് സമ്മാനിച്ചു. ഹൈബി ഈഡന്‍ എംപി, ഉമ തോമസ് എംഎല്‍എ,   വാര്‍ഡ് കൗണ്‍സിലര്‍ ശാന്ത വിജയന്‍, ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. ശ്രീനിവാസ കാമത്ത്, എന്‍എബിഎച്ച് കണ്‍സള്‍ട്ടന്റ് അഡ്വ. ബാലസുബ്രഹ്മണ്യം, ഡോ. മധുകര്‍ പൈ, ഡോ. ഫാരിഷ്, ദിവ്യ പത്മകുമാര്‍, കീഹോള്‍ ക്ലിനിക് ജനറല്‍ മാനേജര്‍ പ്രേമ്‌നാ സുബിന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 

Tags