യുവത്വം നിലനിര്‍ത്താന്‍ ഈ ജ്യൂസ് കുടിയ്ക്കാം

juice

ശരീരഭാരം നിയന്ത്രിക്കാനും ചുളിവുകള്‍ കുറച്ച് ശരീരം യുവത്വത്തോടെ നിലനിര്‍ത്തുന്നതിലും പഴങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ധാരാളമായി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.ദഹനപ്രക്രിയ ശരിയായ രീതിയില്‍ നടക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും അതുപോലെ കണ്ണിന്റെ ആരോഗ്യത്തിനും പഴങ്ങൾ ഉപ്പെടുത്തിയ ജ്യൂസ് കുടിക്കുന്നത് നല്ലതാണ് .

വിറ്റാന്‍ എ, സി എന്നിവയാല്‍ സമ്പന്നമായ ക്യാരറ്റ് ചര്‍മ്മത്തിലെ ചുളിവുകള്‍ മാറ്റി തിളക്കം പ്രദാനം ചെയ്യാന്‍ സഹായിക്കും. ആന്റി ഓക്സിഡന്റുകള്‍ നിറഞ്ഞ ആപ്പിളും നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കും. രക്തത്തിലെ ഹീമോ ഗ്ലോബിന്റെ അളവ് കൂട്ടാനാണ് ബീറ്റ്റൂട്ട് സഹായകരമാകുന്നത്.

juice

ആപ്പിള്‍- ഒന്ന്
ബീറ്റ്‌റൂട്ട്-ഒന്ന്
ക്യാരറ്റ് - ഒന്ന്

തയ്യാറാക്കേണ്ട രീതി...

ആപ്പിളും ബീറ്റ്‌റൂട്ടും ക്യാരറ്റും തൊലികളഞ്ഞ ശേഷം ചെറിയ കഷണങ്ങളാക്കണം. ഇനി ഇതിലേയ്ക്ക് കുറച്ച് വെള്ളം ചേര്‍ത്ത് ഇവ മിക്‌സിയില്‍ അടിച്ചെടുക്കണം. ശേഷം ഇതിലേയ്ക്ക് വേണമെങ്കില്‍ ചെറുനാരങ്ങാനീരോ പുതിനയോ ചേര്‍ക്കാം. ആവശ്യമെങ്കില്‍ തേനും ചേര്‍ക്കാം. തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം.രാവിലെയോ വൈകിട്ടോ വെറുംവയറ്റില്‍ കുടിക്കുന്നത് കൂടുതല്‍ നല്ലതാണ്.

Tags