ഭാരം കുറയ്ക്കാൻ ഹൈ പ്രോട്ടീൻ ചിയ സീഡ് സ്മൂത്തി
Feb 5, 2025, 12:15 IST


വേണ്ട ചേരുവകൾ
പാൽ 2 ഗ്ലാസ്
ചിയ സീഡ്‌സ് 2 സ്പൂൺ
തേൻ 2 സ്പൂൺ
ബദാം 2 സ്പൂൺ
കറുവപ്പട്ട പൊടിച്ചത് 1/2 സ്പൂൺ
തയ്യാറാക്കുന്ന വിധം
കൊഴുപ്പ് കുറഞ്ഞ പാലിലേക്ക് ആവശ്യത്തിന് ചിയ സീഡ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അതിലേക്ക് കുറച്ച് ബദാമും ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് വയ്ക്കുക. അടുത്ത ദിവസം രാവിലെ ഇതിലേക്ക് കുറച്ച് പഴം കൂടി ചേർത്ത് കൊടുത്ത് അതിലേക്ക് കുറച്ച് തേനും ചേർത്ത് കൊടുക്കുക.
ശേഷം നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ്. ഒരു നുള്ള് കറുവപ്പട്ട പൊടിച്ചതും കൂടി ചേർത്തു കൊടുക്കുന്നത് നന്നായിരിക്കും. ഭാരം കുറയ്ക്കുന്നതിനും മികച്ചതാണ് ഈ സ്മൂത്തി.