ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ...


ഉന്മേഷദായക ഫലത്തിന് പേരുകേട്ട വെള്ളരി സാലഡുകളിൽ ചേർക്കുന്ന ഒരു മികച്ച ചേരുവയാണ്. ജലത്തിന്റെ അളവ് കൂടുതലായതിനാലാണ് ഇത് നമുക്ക് ഉന്മേഷം നൽകുന്നത്. ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതും കലോറി കുറവുള്ളതുമായ പച്ചക്കറിയാണ് വെള്ളരിക്ക. വെള്ളരിയിലെ കുക്കുര്‍ബിറ്റന്‍സ് എന്ന ഘടകത്തിന് കാന്‍സറിന്റെ വളര്‍ച്ചയെ പ്രതിരോധിക്കുമെന്ന് മുമ്പ് നടത്തിയ ചില ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. വെള്ളരിക്കയില്‍ വിറ്റാമിന്‍ സി, ബി1, ബി2, പ്രോട്ടീന്‍, ഇരുമ്പ്, പൊട്ടാസ്യം, സള്‍ഫര്‍, കാത്സ്യം , സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്. വെള്ളരിക്ക കഴിച്ചാലുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...
വെള്ളരിക്ക കഴിക്കുന്നതിലൂടെ 96 ശതമാനം ജലാംശം ശരീരത്തിൽ നിലനിർത്തുന്നു. വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ കുക്കുമ്പര്‍ ജ്യൂസിന് കഴിയും. വിറ്റാമിന്‍ എ, ബി , കെ എന്നിവയും വെള്ളരിക്കയില്‍ അടങ്ങിയിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വെള്ളരിക്ക വളരെയധികം സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇടയ്ക്ക് വിശക്കുമ്പോള്‍ ബേക്കറി പലഹാരങ്ങൾ കഴിക്കാതെ വെള്ളരിക്ക കഴിക്കുന്നത് പതിവാക്കുക. അങ്ങനെയാകുമ്പോള്‍ മറ്റ് ജങ്ക് ഫുഡുകളോടുള്ള ആസക്തി മാറികിട്ടുകയും ചെയ്യും. ഇവ ദിവസവും കഴിക്കുന്നതിലൂടെ ശരീരത്തിലെ അമിതകൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
പൊട്ടാസ്യത്തിന്റെ ഉറവിടമാണ് വെള്ളരിക്ക. വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് കൂടുതൽ പൊട്ടാസ്യം ലഭിക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

വെള്ളരിക്കയിൽ ആരോഗ്യകരമായ അളവിലുള്ള പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും വിഷവസ്തുക്കളെ ഇല്ലാതാക്കുന്നതിനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനും സഹായിക്കുന്നു.