ആരോഗ്യ പ്രശ്നങ്ങൾ ഓർത്തു പേടിക്കേണ്ട ; മയോണൈസിനു പകരം ഇത് കഴിക്കൂ

mayonaise

സാൻഡ്‌വിച്ച്, സലാഡുകൾ, ക്രീം പാസ്ത, ഫ്രഞ്ച് ഫ്രൈസ്  തുടങ്ങി പല വിഭവങ്ങൾക്കൊപ്പം നാം മയോനൈസ് ഉപയോഗിക്കാറുണ്ട് .എന്നാൽ മയോ‌ണെെസ് അമിതമായി കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.ഇതിൽ കലോറിയും പൂരിത കൊഴുപ്പും കൂടുതലാണ്. ഇനി ആരോഗ്യ പ്രശ്നങ്ങൾ ഓർത്ത് ആശങ്കപ്പെടേണ്ട .മയോണൈസിനു പകരം ഇതൊന്ന് ട്രൈ ചെയ്യൂ .

തെെരിനൊപ്പം വെള്ളരിക്കയും പുതിനയിലും ചേർത്ത് കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. സാൻഡ്‌വിച്ച്, സലാഡുകൾ എന്നിവയിലെല്ലാം ഇത് ചേർക്കാം. ശരീരത്തിൽ ജലാംശം എത്തുന്നതിന് വിഷാംശം ഇല്ലാതാക്കുന്നതിനും വെള്ളരിക്ക ഉത്തമമാണ്.

 പുതിനയില പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ഇറിറ്റബിൾ ബവൽ സിൻഡ്രോമിനെതിരെ പോരാടാൻ സഹായിക്കുകയും ചെയ്യും. ഈ രണ്ട് ചേരുവകൾ തെെരിൽ ചേർത്ത് കഴിക്കുന്നത് ദഹനം എളുപ്പമാക്കുന്നു.

തൈരിൽ വറുത്ത് പൊടിച്ച ജീരകം ചേർത്ത് കഴിക്കുന്നത് ദഹന സംബന്ധമായ തകരാറുകൾ അകറ്റി നിർത്താനുള്ള മികച്ച മാർഗമാണിത്. തൈര് പുതിയതും രുചികരവും മാത്രമല്ല, ഗുണങ്ങളാൽ നിറഞ്ഞതുമാണ്. ആരോ​ഗ്യകരമായ ബാക്ടീരിയ കൂട്ടുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനുമെല്ലാം ഈ പറഞ്ഞ ചേരുവകൾ സഹായകമാണ്. മയോ‌ണെെസിനെക്കാൾ എന്തുകൊണ്ടും നല്ലതാണ് ഇവ.


രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ തൈരിൽ നാരങ്ങയും വെളുത്തുള്ളിയും ചേർക്കുന്നതും നല്ലതാണ്. ദഹനം എളുപ്പമാക്കുന്നതിന് നാരങ്ങയും വെളുത്തുള്ളിയും സഹായിക്കും.

Tags