ശ്വാസനാളത്തിലെ നീര്‍കെട്ടെല്‍ തടയാൻ മുതിര കഴിക്കു

trachea


മുതിര കഴിച്ചാൽ നല്ല കുതിരയെപ്പോലെ ശക്തി കിട്ടും എന്നാണ് പണ്ടുള്ളവർ പറയുന്നത്. നമ്മളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സാധിക്കുന്ന നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് മുതിര. മുതിര കഴിച്ചാൽ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം.

മഞ്ഞപ്പിത്തം, വാതസംബന്ധമായ രോഗങ്ങൾ, വിരയുടെ ഉപദ്രവം, മൂലക്കുരു, കണ്ണിൽ കേട് തുടങ്ങിയ അസുഖങ്ങൾ കൊണ്ട് കുഴങ്ങുന്നവർക്കും മുതിര നല്ലൊരു ആഹാരമാണ്. അത്രയും ഔഷധശക്തി അതിനുണ്ട് എന്നർത്ഥം. കഫം, പനി, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ മുതിര സഹായിക്കുന്നു.  ആർത്തവ സംബന്ധമായ അലോഗ്യങ്ങൾക്കും, വായുക്ഷോഭത്തിനും, ഈ അത്ഭുത പയർ ഫലപ്രദമായ ഒരു മരുന്നാണ്. മുതിര കഴിക്കുന്നത്‌ പൊണ്ണത്തടി ഒഴിവാക്കാനും സഹായിക്കും.  

പരമ്പരാഗതമായ വൈദ്യശാസ്ത്രത്തിൽ ആസ്ത്മാ, ശ്വാസനാളത്തിലെ നീർകെട്ടെൽ, വൃക്കയിലെ കല്ല്, മൂത്രത്തിലെ പഴുപ്പ്, വെള്ളപാണ്ഡ്, തുടങ്ങിയ രോഗങ്ങൾക്ക് മുതിര ഉപയോഗിക്കുന്നത് വളരെ ഫലം ചെയ്യുമെന്ന് പറയുന്നുണ്ട്. ഹൃദ്രോഗമുള്ളവർക്കും മുതിര വളരെ നല്ലതാണ്. ആരോഗ്യപരമായി നോക്കുമ്പോൾ മുതിരയുടെ ഗുണങ്ങൾ ഏറെയാണ്‌. ശരീരത്തെ സംബന്ധിക്കുന്ന പല പ്രശ്നങ്ങൾക്കും മുതിര നല്ലൊരു പ്രതിവിധിയാണ്. 

മുതിര കഴിച്ചാൽ തന്നെ അത് ദഹിക്കാൻ അൽപസമയം കൂടുതലെടുക്കും. അതുകൊണ്ട് തന്നെ വിശപ്പെന്ന വില്ലനെ ഭയക്കേണ്ടതില്ല. ഇതിലൂടെ നമുക്ക് തടി കുറയ്ക്കുകയും ആവാം

കൊളസ്‌ട്രോൾ എന്ന പ്രതിസന്ധി തരണം ചെയ്യാൻ മുതിര മുന്നിലാണ്. ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ മുതിര സഹായിക്കും.

ശരീരത്തിനകത്തെ ഊഷ്മാവ് വർദ്ധിക്കാനും തണുപ്പ് കാലത്ത് ഈ ഊഷ്മാവ് നിലനിർത്താനും ഉലുവ സഹായിക്കുന്നു.

പുരുഷൻമാർ സ്ഥിരമായി മുതിര കഴിയ്ക്കുന്നത് നല്ലതാണ്. ഇത് സ്‌പേം കൗണ്ട് വർദ്ധിപ്പിക്കാനും ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

ഗർഭിണികൾ, ഭാരം കുറവുള്ളവർ എന്നിവർ മുതിര കഴിയ്ക്കാൻ മുതിരരുത്. ഇത് ദോഷം വരുത്തി വെയ്ക്കും.

Tags