ബ്ലൂ ടീയുടെ ആരോഗ്യ ഗുണങ്ങള്‍...

blue tea


ഗ്രീൻ ടീയും കട്ടൻ ചായയും എല്ലാം നാം സാധാരണ കുടിക്കുന്നതാണ് എന്നാൽ നീലച്ചായയോ? രുചി മാത്രമല്ല, ആരോഗ്യ ഗുണങ്ങളാലും സമ്പന്നമാണ് ബ്ലൂ ടീ. എന്താണ് നീലച്ചായ എന്നറിയാം.

നീല ശംഖു പുഷ്‌പത്തിൽ നിന്നാണ് നീലച്ചായ ഉണ്ടാക്കുന്നത്. ശംഖു പുഷ്പം ഉണക്കിയതും ഫ്രഷ് പൂക്കളും ചായ ഉണ്ടാക്കാൻ ഉപയോഗിക്കാം. നീലച്ചായയ്ക്ക് പർപ്പിൾ നിറം വേണമെങ്കിൽ അല്പ്പം ചെറു നാരങ്ങാ നീരും ചേർക്കാം.


ഒന്ന്...

പ്രമേഹ രോഗികള്‍ക്ക് കുടിക്കാന്‍ പറ്റിയ ഒന്നാണ് ബ്ലൂ ടീ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ശംഖുപുഷ്പത്തിന്റെ ഇലയ്ക്കു കഴിവുണ്ട്. ഭക്ഷണത്തിൽ നിന്നും ഗ്ലൂക്കോസിന്റെ ആഗിരണത്തെ നിയന്ത്രിച്ച് ടൈപ്പ് 2 പ്രമേഹം തടയാൻ നീലച്ചായ സഹായിക്കും. 

രണ്ട്...

ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു എന്നതാണ് നീല ചായയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. അകാലവാര്‍ധക്യത്തെ തടയാനും ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കാനും ഈ ആന്റി ഓക്‌സിഡന്റുകള്‍ക്ക് കഴിയും. 

മൂന്ന്...

ചുമ, ജലദോഷം, ആസ്മ ഇവയിൽ നിന്നെല്ലാം ആശ്വാസ മേകാൻ നീലച്ചായയ്ക്കു കഴിയും. ശംഖുപുഷ്പത്തിന്റെ ഇലയ്ക്ക് അലര്‍ജികളില്‍ നിന്നൊക്കെ പ്രതിരോധനം നല്‍കാന്‍ സഹായിക്കും. പ്രതിരോധശേഷി കൂട്ടാനും ഇവ മികച്ചതാണ്. 

നാല്...

നീലച്ചായ കൊളസ്‌ട്രോൾ കുറയ്ക്കുന്നു. ഒപ്പം രക്തചംക്രമണം വർധിപ്പിച്ച്  ഹൃദ്രോഗസാധ്യതയെ കുറയ്ക്കും. 

അഞ്ച്...

സമ്മർദമകറ്റാനും ഓർമശക്തി മെച്ചപ്പെടുത്താനും ശംഖുപുഷ്പത്തില്‍ നിന്നുള്ള ഈ ചായയ്ക്ക് കഴിയും. 

Tags