മുടി നന്നായി വളരണമെങ്കിലേ ഇതൊക്കെ കഴിച്ചോളൂ
എല്ല് സൂപ്പ്
കൊളാജൻ നിർമ്മിക്കാൻ ഏറ്റവും അത്യാവശ്യമായ ഗ്ലൈസിൻ, പ്രോലിൻ, ഹൈഡ്രോക്സിപ്രോലിൻ തുടങ്ങിയ അവശ്യ അമിനോ ആസിഡുകൾ ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിനും മുടിക്കും മാത്രമല്ല അസ്ഥിക്കും വളരെ ഉത്തമമാണ്. സൂപ്പിൽ കൊളാജൻ മാത്രമല്ല കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ഉണ്ട്. ഇവ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.
ബെറീസ്
പൊതുവെ സരസഫലങ്ങൾ ആളുകൾക്ക് ഇഷ്ടമാണ്. ഇനി ഇഷ്ടമല്ലെങ്കിൽ നിർബന്ധമായി ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. കാരണം സ്ട്രോബറി, ബ്ലൂബറി, റാസ്പ്ബെറി തുടങ്ങിയവയിൽ ആന്റി ഓക്സിഡന്റുകൾ വിറ്റാമിൻ സി തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. കൊളാജൻ ഉത്പാദനത്തെ ഇവ സഹായിക്കം. ചർമ്മത്തിന്റെ ഇലാസ്തിക വർധിക്കുകയും യുവത്വം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
മുട്ട
കൊളാജൻ ഉത്പാദനത്തിന് സഹായിക്കുന്ന പ്രോലിൻ, ലൈസിൻ തുടങ്ങിയ അമിനോ ആസിഡുകളാൽ സമ്പുഷ്ടമാണ് മുട്ട. ഇവ മുടി വളർച്ചയ്ക്ക് സഹായിക്കും. മുട്ടയിലുള്ള സൾഫർ ബയോട്ടിന്റെ ഉത്പാദിപ്പിക്കും. ചർമ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമാണ് ഇവ.
സിട്രസ് പഴങ്ങൾ
ഓറഞ്ച് , ചെറുനാരങ്ങ, കിവി, നെല്ലിക്ക പോലുള്ളവയിൽ കൊളാജൻ ഉത്പാദനത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്റെ ഇലാസ്തിക വർധിപ്പിക്കും.
ബെൽ പെപ്പർ
സിട്രസ് പഴങ്ങളിൽ എന്ന പോലെ തന്നെ ബെൽ പെപ്പറിലും വിറ്റാമിൻ സി ധാരാളമുണ്ട്. കൂടാതെ ആന്റി ഓക്സിഡന്റുകളാലും സമ്പുഷ്മാണ് ഇവ.