ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒഴിവാക്കേണ്ട പഴങ്ങള്‍

weight
weight

1. മുന്തിരി

മുന്തിരിയിൽ വിറ്റാമിൻ സി, കെ, ആന്‍റി ഓക്‌സിഡന്‍റുകള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിനും ചർമ്മത്തിനും പ്രതിരോധശേഷിക്കും നല്ലതാണ്. എന്നാൽ 100 ​​ഗ്രാം മുന്തിരിയില്‍ ഏകദേശം 16.1 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും പ്രമേഹ രോഗികളും പരമാവധി മുന്തിരി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.

tRootC1469263">

2. മാമ്പഴം

വിറ്റാമിനുകളായ എ, സി, ഇ, ബി6 തുടങ്ങിയവ അടങ്ങിയതാണ് മാമ്പഴം. അതിനാല്‍ ഇവ പ്രതിരോധശേഷി കൂട്ടാനും, ചര്‍മ്മത്തിന്‍റെയും കണ്ണുകളുടെയും ആരോഗ്യത്തിനും നല്ലതാണ്. എന്നാല്‍ 100 ഗ്രാം മാമ്പഴത്തില്‍ 14 മുതല്‍ 15 ഗ്രാം വരെ പഞ്ചസാര അടങ്ങിയിരിക്കുന്നു. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാമ്പഴവും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

3. ലിച്ചി

100 ഗ്രാം ലിച്ചി പഴത്തിൽ 15.2 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഒഴിവാക്കുന്നതാണ് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലത്.

4. വാഴപ്പഴം

പഞ്ചസാര കൂടുതലുള്ള പഴങ്ങളിൽ ഒന്നാണ് വാഴപ്പഴം. 100 ഗ്രാം പഴുത്ത വാഴപ്പഴത്തിൽ 15.8 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇവ അമിതമായി കഴിക്കാതിരിക്കുന്നതാണ് നല്ലത്. എന്നാല്‍ വാഴപ്പഴത്തില്‍ പൊട്ടാസ്യം, വിറ്റാമിന്‍ ബി6, ഫൈബർ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ ഊർജ്ജം വർദ്ധിപ്പിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

5. പൈനാപ്പിള്‍

100 ​​ഗ്രാം പൈനാപ്പിളില്‍ 10 മുതൽ 12 ഗ്രാം വരെ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമാകും. എന്നാല്‍ പൈനാപ്പിളില്‍ വിറ്റാമിൻ സി, ബ്രോമെലിൻ, മാംഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ദഹനം മെച്ചപ്പെടുത്താനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Tags