
ശരീരത്തില്‍ ആവശ്യത്തിലുമധികം കൊഴുപ്പിരിക്കുന്നത്, പ്രത്യേകിച്ച് അനാരോഗ്യകരമായ കൊഴുപ്പിരിക്കുന്നത് ഹൃദയത്തിന് അടക്കം പല വെല്ലുവിളികളും ഉയര്‍ത്താം. അതുകൊണ്ട് തന്നെ ഈ കൊഴുപ്പ്- അല്ലെങ്കില്‍ ഫാറ്റ് നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്.
ശരീരത്തില്‍ അധികമായിട്ടുള്ള കൊഴുപ്പിനെ എരിയിച്ചുകളയാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍/ കൊഴുപ്പ് നഷ്ടപ്പെടുമ്പോള്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്നിവയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
.ക്വിനോവ: വണ്ണം കുറയ്ക്കാൻ ശ്രമം നടത്തുന്ന പലരും ഡയറ്റില്‍ ഉള്‍പ്പെടുത്താറുള്ളതാണ് ക്വിനോവ. ചോറിന് പകരമായി നമുക്കിതിനെ വയ്ക്കാൻ സാധിക്കും. ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീൻ ഒരേസമയം നമുക്ക് എനര്‍ജി തരികയും അതേസമയം തന്നെ കൊഴുപ്പിനെ എരിച്ചുകളയുകയും ചെയ്യുന്നു.
.മുട്ട: എല്ലാ ദിവസവും മിക്കവാറും എല്ലാവരും കഴിക്കുന്നൊരു ഭക്ഷണമാണ് മുട്ട. ഇതും പ്രോട്ടീന്റെ നല്ലൊരു സ്രോതസാണ്. മുട്ടയില്‍ നല്ലയിനം കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ആരോഗ്യകരമായ കൊഴുപ്പ് ലഭ്യമാകാനാണ് മുട്ട കഴിക്കണമെന്ന് പറയുന്നത്.
.ഗ്രീന്‍ ടീ: വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരില്‍ വലിയൊരു വിഭാഗവും പതിവായി കഴിക്കുന്നതാണ് ഗ്രീൻ ടീ. സീറോ കലോറിയാണ് ഇതിന്റെ പ്രത്യേകത. അതുപോലെ തന്നെ ദഹനപ്രശ്നങ്ങള്‍ പരിഹരിച്ച് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ആക്കപ്പെടുത്താനും ഗ്രീൻ ടീക്ക് കഴിയും. ദഹനപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമ്പോള്‍ തന്നെ കലോറിയും കൊഴുപ്പുമെല്ലാം ശരീരത്തില്‍ നിന്ന് പെട്ടെന്ന് നീക്കം ചെയ്യപ്പെടാം.
.കാപ്പി: കൊഴുപ്പിനെ എരിയിച്ചുകളയാൻ സഹായിക്കുന്ന മറ്റൊരു പാനീയമാണ് കാപ്പി. വര്‍ക്കൗട്ടിന് മുമ്പായി കാപ്പി കഴിക്കുകയാണെങ്കില്‍ വര്‍ക്കൗട്ടിലൂടെ അധികം കൊഴുപ്പിനെ എരിയിച്ചുകളയാൻ സാധിക്കുമെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്.
.ഇലക്കറികള്‍: കൊഴുപ്പിനെ എരിയിച്ചുകളയാൻ സഹായിക്കുന്ന ഭക്ഷമാണ് ഇലക്കറികള്‍. പാലക്, ചീര, കാബേജ്, ലെറ്റൂസ് എല്ലാം ഇതിനുദാഹരണം തന്നെ.
.വെളിച്ചെണ്ണ: വെളിച്ചെണ്ണ മിതമായ അളവില്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് തീര്‍ച്ചയായും ശരീരത്തിന് നല്ലതാണ്. ദഹനപ്രശ്നങ്ങള്‍ പരിഹരിക്കും എന്നതിനാല്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഇത് അനുയോജ്യമായ കുക്കിംഗ് ഓയിലാണ്. എന്നാല്‍ ഡയറ്റില്‍ മറ്റ് കാര്യങ്ങള്‍ ശ്രദ്ധിക്കുകയും വര്‍ക്കൗട്ട് ചെയ്യുകയും വേണം.
.കിഡ്നി ബീൻസ്: പ്രോട്ടീനിന്റെ നല്ലൊരു ഉറവിടമാണ് കിഡ്നി ബീൻസ്. വെജിറ്റേറിയൻസിന് ഇറച്ചിക്ക് പകരം വയ്ക്കാവുന്നൊരു ഭക്ഷണം. ഇതും കൊഴുപ്പിനെ എരിച്ചുകളഞ്ഞ് വണ്ണം കുറയ്ക്കാൻ ശ്രം നടത്തുന്നവര്‍ക്ക് യോജിച്ച ഭക്ഷണമാണ്.