അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ബ്രേക്ഫാസ്റ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

google news
eating

ഒന്ന്...

മുട്ടയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വയറിലെ കൊഴുപ്പ് കുറയ്ക്കാനും അമിത വണ്ണം കുറയ്ക്കാനും ആഗ്രഹിക്കുന്നവര്‍ ഉറപ്പായും മുട്ട രാവിലെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രോട്ടീനുകളുടെ  കലവറയായ മുട്ട പ്രാതലിന് കഴിക്കുന്നത് ഊര്‍ജം നിലനിര്‍ത്താനും സഹായിക്കും. കൂടാതെ കലോറി വളരെ കുറവുമായതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുട്ട കഴിക്കുന്നത് ഗുണം ചെയ്യും.

രണ്ട്...

നേന്ത്രപ്പഴം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ നേന്ത്രപ്പഴം കഴിക്കുന്നത് വിശപ്പ്‌ കുറയ്ക്കാന്‍ സഹായിക്കും. ഒപ്പം വയര്‍ നിറയുകയും ചെയ്യും. ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തിലെ നല്ല ബാക്ടീരിയയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇതുവഴി കഴിയും. ഇവയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് എനര്‍ജി നല്‍കുക മാത്രമല്ല ശാരീരികക്ഷമത വർധിപ്പിക്കുകയും ചെയ്യും. ഇത് അധിക കലോറി കത്തിച്ചു കളയും.  പൊട്ടാസ്യം ധാരാളമടങ്ങിയ നേന്ത്രപ്പഴം രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.

മൂന്ന്...

ഉപ്പുമാവ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വയറ് കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കില്‍ ഉപ്പുമാവ് അനുയോജ്യമായൊരു ഭക്ഷണം ആണ്. ഫൈബറിനാല്‍ സമ്പന്നമായതിനാലും ഫാറ്റ് കുറഞ്ഞതിനാലുമാണ് ഉപ്പുമാവ് ഇത്തരത്തില്‍ പ്രയോജനപ്പെടുന്നത്. അതിനാല്‍ ഉപ്പുമാവ് രാവിലെ കഴിക്കുന്നത് നല്ലതാണ്.

നാല്...

യോഗര്‍ട്ടാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീന്‍ കുറഞ്ഞ ഇവ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇവ ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന  കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. നൂറ് ഗ്രാം തൈരിൽ 56 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.  

അഞ്ച്...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് ഓട്സ്. പ്രാതലിന് ഇവ കഴിക്കുന്നത് ഏറെ നല്ലതാണ്.  ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഹൈ പ്രോട്ടീൻ ബ്രേക്ക്ഫാസ്റ്റ് കൂടിയാണ് ഓട്സ്. ഇവ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

ആറ്...

രാവിലെ മുളപ്പിച്ച ധാന്യങ്ങളും പയറുവർഗങ്ങളും കഴിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. മഗ്നീഷ്യവും പ്രോട്ടീനുകളും നാരുകളും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

Tags