ഭക്ഷണത്തിൽ ഉള്‍പ്പെടുത്താം നാരുകൾ അടങ്ങിയ ഈ ഭക്ഷണം...

google news
fiber

ഫൈബര്‍ അഥവാ നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. നാരുകള്‍ അന്നജമാണെങ്കിലും മറ്റ് അന്നജങ്ങളെപ്പോലെ ഇത് ഗ്ലൂക്കോസ് ആയി മാറ്റപ്പെടുന്നില്ല. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയെ അല്പംപോലും ഇവ ഉയര്‍ത്തുന്നില്ല. അതിനാല്‍ പ്രമേഹമുള്ളവര്‍ക്കും അത് വരാതിരിക്കാന്‍  ആഗ്രഹിക്കുന്നവര്‍ക്കും നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യുന്നു.

ഫൈബർ അടങ്ങിയ ഭക്ഷണങ്ങള്‍...

ബീറ്റ്റൂട്ട്, ചീര, കാബേജ്, കോളിഫ്ളവര്‍, ബ്രൊക്കോളി,  പാവയ്ക്ക, വഴുതനങ്ങ, മുരിങ്ങക്ക, ക്യാരറ്റ്, ബാര്‍ലി, ഓട്സ്, ചീയ സീഡസ്,  കടല, ചെറുപയര്‍, മുതിര, സ്ട്രോബെറി, അവക്കാഡോ, ആപ്പിള്‍, പാഷന്‍ ഫ്രൂട്ട്, പേരയ്ക്ക, മാതളം നെല്ലിക്ക, മുന്തിരി, നിലക്കടല, എള്ള്, കൊത്തമല്ലി, ജീരകം, കുരുമുളക്, റാഗി, ഡ്രൈഫ്രൂട്ട്സ് തുടങ്ങിയവയില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്.

 

Tags