വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും ഈ പച്ചക്കറി കഴിക്കൂ

lose weight

നിരവധി പോഷകഗുണങ്ങളുള്ള  പച്ചക്കറിയാണ് വെണ്ടയ്ക്ക .വെണ്ടയ്ക്ക വിറ്റാസിന്‍ സിയുടെ കലവറയാണ്.അയണ്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക്, വിറ്റാമിന്‍ എ, ബി, സി, ഇ, കെ, കാത്സ്യം തുടങ്ങിയവ അടങ്ങിയിട്ടുള്ള വെണ്ടയ്ക്കയില്‍ വലിയ തോതില്‍ നാരുകളും അടങ്ങിയിട്ടുണ്ട്.
ഇത് പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടും. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ വെണ്ടയ്ക്ക ദഹനത്തിന് ഗുണം ചെയ്യും. മലബന്ധം അകറ്റാനും വെണ്ടയ്ക്ക സ്ഥിരമായി കഴിക്കുന്നതും നല്ലതാണ്. മഗ്‌നീഷ്യം അടങ്ങിയ വെണ്ടയ്ക്ക എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

weight lose

കാഴ്ചശക്തി വര്‍ധിപ്പിക്കാനും വെണ്ടയ്ക്ക സഹായിക്കും. വെണ്ടയ്ക്കയിലുള്ള വിറ്റാമിന്‍ സി, ഇ, സിങ്ക് എന്നിവ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.ഫൈബര്‍ അടങ്ങിയതിനാല്‍ ഇവ വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും വെണ്ടയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ വെണ്ടയ്ക്ക ചര്‍മ്മസംരക്ഷണത്തിനും നല്ലതാണ്. ഫോളേറ്റ് ധാരാളം അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നത് ഗര്‍ഭിണികള്‍ക്ക് ഏറെ ഗുണം ചെയ്യും.

ladies finger
ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഉള്ളതിനാല്‍ കരളിനെ സംരക്ഷിക്കാനും വെണ്ടയ്ക്ക വളരെ നല്ലതാണ്. കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും വെണ്ടയ്ക്ക സഹായിക്കും.

നാരുകള്‍ ധാരാളം അടങ്ങിയ വെണ്ടയ്ക്ക പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്. ഭക്ഷണങ്ങളില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റ് എടുക്കുന്നതിനെ പരിമിതപ്പെടുത്താന്‍ വെണ്ടയ്ക്ക ഗുണം ചെയ്യും. ഇതിലൂടെ ഗ്ലൂക്കോസ് നില നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കും.

Tags