ചർമ്മത്തിന് സമ്പൂർണ പോഷണം നല്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

face

 ചർമ്മത്തിന് സമ്പൂർണ പോഷണം നൽകുകയും യുവത്വവും സൗന്ദര്യവും നൽകുകയും ചെയ്യാൻ ചില ഭക്ഷണങ്ങൾ കഴിയ്ക്കേണ്ടതുണ്ട്   . സുന്ദരവും ഇളം ചർമ്മവും വേണമെങ്കിൽ, തീർച്ചയായും നിങ്ങളുടെ ഭക്ഷണത്തിൽ ആൻ്റി-ഏജിംഗ് ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ചർമ്മത്തിൻ്റെ ആരോഗ്യവും ചെറുപ്പവും നിലനിർത്താൻ പ്രധാനപ്പെട്ട അത്തരം ചില ആൻ്റി-ഏജിംഗ് ഭക്ഷണങ്ങൾ ഇതാ. 

മാതളനാരകം: പ്രായാധിക്യത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ മാതളനാരങ്ങ ഉത്തമമാണ്. പ്രത്യേകിച്ച് ഇത് ശരീരത്തിലെ രക്തം വർദ്ധിപ്പിക്കുകയും നിങ്ങളുടെ ചർമ്മത്തെ മനോഹരവും തിളക്കവുമാക്കുകയും ചെയ്യുന്നു.


അവോക്കാഡോ : സ്വാദിഷ്ടമായതിന് പുറമെ ഔഷധഗുണങ്ങളുടെ ഉറവിടം കൂടിയാണ് അവക്കാഡോ. ധാരാളം വിറ്റാമിനുകളും ഒമേഗ -3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന് ഉത്തമമാണ്. ഈ അവശ്യ പോഷകങ്ങൾ ചർമ്മത്തിൻ്റെ ആരോഗ്യത്തെ പോഷിപ്പിക്കുക മാത്രമല്ല, മികച്ച മോയ്സ്ചറൈസറായി പ്രവർത്തിക്കുകയും ചെയ്യുന്നു. 

 ഉലുവ, ബ്രോക്കോളി, ചീര, കടുക്:  ഇവ ആൻ്റി-ഏജിംഗ് ഗുണങ്ങളാൽ സമ്പന്നമാണ്. ഇവയിൽ വിറ്റാമിനുകൾ, ഫൈബർ, ഇരുമ്പ്, ആൻ്റിഓക്‌സിഡൻ്റുകൾ, പോളിഫെനോൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയുടെ ഉപയോഗം ചർമ്മത്തെ ചെറുപ്പവും മൃദുവും നിലനിർത്താൻ സഹായിക്കുന്നു.

fruits
ഡ്രൈ ഫ്രൂട്ട്സ്: കശുവണ്ടി, ബദാം, വാൽനട്ട് തുടങ്ങിയ എല്ലാ നട്‌സുകളിലും പ്രോട്ടീനുകളും ധാതുക്കളും ധാരാളം വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിൻ്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ത്വക്ക് ടിഷ്യൂകൾ നന്നാക്കാനും ഇത് സഹായിക്കുന്നു. വിറ്റാമിൻ ഇ ചുളിവുകൾ കുറയ്ക്കുന്നതിനൊപ്പം ചർമ്മത്തിൻ്റെ ചെറുപ്പവും തിളക്കവും നിലനിർത്താൻ സഹായിക്കുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റാണ്


 ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും ചർമ്മത്തിൽ ഇലാസ്തികത നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്ന എലാജിക് ആസിഡ്, പ്യൂണിക്കലാജിൻ എന്നീ സംയുക്തങ്ങൾ മാതളനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. 

ബ്ലൂബെറി: ബ്ലൂബെറിയിൽ ധാരാളം ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ബ്ലൂബെറി കഴിക്കുന്നത് ചർമ്മത്തിൽ ദൃശ്യമാകുന്ന വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. ഇവയിലടങ്ങിയിരിക്കുന്ന വൈറ്റമിൻ ബിയും സിയും ചർമ്മത്തിന് ഏറെ ഗുണം ചെയ്യും. . 

Tags