പ്രസവശേഷം ഏതൊക്കെ ഭക്ഷണം കഴിക്കണം;അറിയാം
പ്രസവത്തിന് മുൻപ് നാം ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് പോലെത്തന്നെ പ്രസവ ശേഷവും ഇക്കാര്യത്തിൽ വളരെയധികം ശ്രദ്ധ വേണം. പ്രസവശേഷം എപ്പോഴും പ്രസവരക്ഷയെന്ന പേരില്‍ ധാരാളം ഭക്ഷണവും മരുന്നുമെല്ലാം സ്ത്രീകള്‍ക്ക് നല്‍കാറുണ്ട്. ഇത്തരത്തില്‍ പ്രസവാനന്തരം കഴിക്കേണ്ട ചിലത്.
ചെറിയ ഉള്ളി
വെളുത്തുള്ളി പോലെ തന്നെ ഔഷധഗുണമുള്ളതാണ് ചെറിയ ഉള്ളിയും. ഇതും നേരത്തേ സൂചിപ്പിച്ചതുപോലെ ചോറില്‍ ചേര്‍ത്ത് തന്നെയാണ് പ്രസവ ശേഷം സ്ത്രീകള്‍ക്ക് നല്‍കാറ്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ചെറിയ ഉള്ളിക്ക് പകരം ഒരിക്കലും വലിയ ഉള്ളി ഉപയോഗിക്കരുത്. ഇതൊരുപക്ഷേ ഗ്യാസ്ട്രബിളിന് കാരണമാകും.
വെളുത്തുള്ളി
വെളുത്തുള്ളി സാധാരണയായി പ്രസവം കഴിഞ്ഞ സ്ത്രീകള്‍ക്ക് ആദ്യദിവസങ്ങളില്‍ നല്‍കുന്ന ചോറില്‍ ഉള്‍പ്പെടുത്താറുണ്ട്. ദഹനപ്രശ്‌നങ്ങള്‍ക്കും മറ്റ് ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും വെളുത്തുള്ളി മികച്ച പരിഹാരമേകും. വേവിച്ച ചോറ് അല്‍പം നെയ്യില്‍ വെളുത്തുള്ളിയും മഞ്ഞളും ചേര്‍ത്ത് മൂപ്പിച്ചാണ് ഇത് നല്‍കേണ്ടത്.
എള്ള്
എള്ളും മുലപ്പാല്‍ വര്‍ധിപ്പിക്കാനാണ് ഏറെ സഹായകമാവുക. കാത്സ്യം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലിനും ആരോഗ്യത്തിനും എള്ള് ഗുണകരമാണ്. വറുത്ത് ശര്‍ക്കര ചേര്‍ത്ത് എള്ളുണ്ടയാക്കിയോ അല്ലെങ്കില്‍ സലാഡുകളിലോ കറികളിലോ ചോര്‍ത്തും എള്ള് കഴിക്കാവുന്നതാണ്.
അയമോദകം
പല വിധത്തിലുള്ള ഗുണമാണ് അയമോദകത്തിനുള്ളത്. ഒരു സ്പൂണോളം അയമോദകം അരച്ച് തേങ്ങാപ്പാലില്‍ കലര്‍ത്തി ഭക്ഷണത്തിന് മുമ്പ് കഴിക്കണം. ഇത് ഗര്‍ഭാശയ ശുദ്ധിക്കും, ദഹനശക്തിക്കും, വാതം- നീര് എന്നിവയെ ചെറുക്കാനും സഹായിക്കും. മാത്രമല്ല, അയമോദകം ഒരു മികച്ച വേദനസംഹാരി കൂടിയാണ്.
ഉലുവ
ഉലുവ കഴിക്കുന്നത് മുലപ്പാല്‍ വര്‍ധിപ്പിക്കാനും ആരോഗ്യം വീണ്ടെടുക്കാനും ക്ഷീണം അകറ്റാനുമെല്ലാം സഹായകമാണ്. ഇത് മരുന്നുകളുടെ കൂട്ടത്തില്‍ കഴിക്കുകയോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കഴിക്കുകയോ ആവാം.
പെരുംജീരകം
ഉലുവയുടെയും എള്ളിന്റെയും കാര്യം സൂചിപ്പിച്ചത് പോലെ തന്നെ മുലപ്പാല്‍ വര്‍ധിപ്പിക്കാന്‍ പെരുംജീരകവും സഹായകമാണ്. മാത്രമല്ല, ദഹനം സുഗമമാക്കാനും മലബന്ധം തടയാനും പെരുംജീരകം ഗുണം ചെയ്യും. രാത്രിയില്‍ അല്‍പം വെള്ളത്തില്‍ പെരുംജീരകം ഇട്ടുവച്ച ശേഷം രാവിലെ അത് അരിച്ച്, ആ വെള്ളം കുടിക്കാവുന്നതാണ്.