പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ ദിവസേന ഇത് കഴിക്കൂ

curd

തെെര് പതിവായി കഴിക്കുന്നത് ഒരുപാട് ഗുണങ്ങൾ സൃഷ്ടിക്കുന്നുന്നുണ്ട്  തൈരിൽ വിറ്റാമിൻ ബി 2, വിറ്റാമിൻ ബി 12, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. തൈരിൽ ധാരാളം സജീവമായ ബാക്ടീരിയകളുണ്ട്. ഇത് രോഗമുണ്ടാക്കുന്ന അണുക്കൾക്കെതിരെ പോരാടാൻ സഹായിക്കുന്നു.

തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് അസിഡിറ്റി, ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളും കുറയ്ക്കാന്‍ സഹായിക്കും

തൈരില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം എല്ലുകള്‍ക്കും പല്ലുകള്‍ക്കും ശക്തി നല്‍കാന്‍ സഹായിക്കുന്നു. ഇത് ഓസ്റ്റിയോപൊറോസിസ് തടയാന്‍ സഹായിക്കുന്ന ഒരു പ്രധാന പോഷകമാണ്.

curd
തൈരില്‍ കലോറി കുറവും പ്രോട്ടീന്‍ കൂടുതലുമാണ്. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കാനും ഭക്ഷണം കുറയ്ക്കാനും സഹായിക്കുന്നു.തെെര് പതിവായി കഴിക്കുന്നത് അൾസർ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രതിരോധശേഷി വർധിപ്പിക്കാനും ഹൃദ്രോ​ഗങ്ങൾ അകറ്റാനും തെെര് കഴിക്കുന്നത് ​ഗുണം ചെയ്യും

തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍, വിറ്റാമിനുകളും ധാതുക്കളും പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് ശരീരത്തെ അണുബാധകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു.

Tags