മലബന്ധത്തിന്റെ പ്രശ്നം പരിഹരിക്കാൻ ഈ പച്ചക്കറി ദിവസേന ഉപയോഗിക്കൂ

vegitables

കാരറ്റിനു നിറം നൽകുന്ന കരോട്ടിനും ആന്റിഓക്സിഡന്റുകളുമാണ് കാരറ്റിനെ കൂടുതൽ ഗുണമുള്ളതാക്കുന്നത്.നമ്മൾ കാരറ്റ് കഴിക്കാറുണ്ടെങ്കിലും അതിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല എന്നതാന് വാസ്തവം .

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നത് വളരെ പ്രധാനമാണ്. കാരറ്റിലെ ഗ്ലൈസെമിക് ഇൻഡക്സ് സ്വഭാവത്തിൽ കുറവായതിനാൽ പ്രമേഹ രോഗികൾ കാരറ്റ് കഴിക്കുന്നത് സുരക്ഷിതമാണ്. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതും കലോറി വളരെ കുറഞ്ഞതുമായ കാരറ്റ് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാവുന്നതാണ്. കാരറ്റ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്.

carrot
രക്തസമ്മർദ്ദം കുറയ്ക്കുക, കാഴ്ചശക്തി വർദ്ധിപ്പിക്കുക, പ്രോട്ടീൻ വർദ്ധിപ്പിക്കുക, ഊർജ്ജം വർദ്ധിപ്പിക്കുക, എല്ലുകളുടെ ബലം വർദ്ധിപ്പിക്കുക തുടങ്ങി നിരവധി ഗുണങ്ങൾ കാരറ്റിനുണ്ട്. കാരറ്റിൽ സീയാക്സാന്തിൻ, ല്യൂട്ടിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ കാഴ്ചശക്തി മെച്ചപ്പെടുത്തുന്ന ബീറ്റാ കരോട്ടിനുകളും അടങ്ങിയിട്ടുണ്ട്.

കാരറ്റ് ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മലബന്ധത്തിന്റെ പ്രശ്നം പരിഹരിക്കാൻ സഹായിക്കും. ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്താനും ഹൃദ്രോഗങ്ങൾ തടയാനും കാരറ്റ് സഹായിക്കുന്നു.

കാരറ്റിലെ കരോട്ടിനും ആന്റിഓക്സിഡന്റുകളും അർബുദത്തെയും പ്രതിരോധിക്കുന്നുണ്ട്. പ്രത്യേകിച്ച് സ്തനാർബുദം, ബ്ലാഡർ കാൻസർ എന്നിവ. കാരറ്റ് കൂടുതൽ ഉപയോഗിക്കുന്ന സ്ത്രീകളിൽ സ്തനാർബുദം ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനം പറയുന്നു.

carrot1

പൊട്ടാസ്യം ധാരാളം അടങ്ങിയ കാരറ്റ് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ ഇവ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കാരറ്റ് പോഷകങ്ങളും ഫിനോളിക് സംയുക്തങ്ങളാലും സമ്പന്നവുമാണ് കാരറ്റ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

 

Tags