കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ
cholesterol

ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും കൊളസ്‌ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

ഒന്ന്...

എൽഡിഎൽ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബീന്‍സ്. അതിനാല്‍ ബീന്‍സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

രണ്ട്...

ഓട്സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദിവസവും ഓട്സ് കഴിക്കുന്നത് ശീലമാക്കിയാല്‍ ചീത്ത കൊളസ്ട്രോളിൽ 12–24 ശതമാനം കുറവ് വരുമെന്ന് പഠനങ്ങള്‍ പറയുന്നു. അതിനാല്‍ പതിവായി ഓട്സ് കഴിക്കുന്നത് നല്ലതാണ്. 

മൂന്ന്...

മത്സ്യം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സാല്‍മണ്‍, മത്തി, അയല പോലെയുള്ള മത്സ്യങ്ങള്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയതാണ്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

നാല്...

ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണങ്ങളില്‍ മുന്നിലാണ് ചീര. വിറ്റാമിന്‍ ബി, മഗ്നീഷ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ കലവറയാണ് ചീര. അതിനാല്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

അഞ്ച്...

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെണ്ടയ്ക്ക. കലോറി കുറവും. എന്നാല്‍ ഫൈബര്‍ ധാരാളം അടങ്ങിയതാണ് ഇവ. 

ആറ്...

നട്സുകൾ ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ മാത്രമല്ല ​ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും നട്സുകൾ സഹായിക്കുന്നു. ആല്‍മണ്ട്, പീനട്ട്, വാള്‍നട്ട് അങ്ങനെ എല്ലാവിധത്തിലെ നട്സും കൊളസ്ട്രോള്‍ കുറയ്ക്കുന്നതാണ്. ദിവസവും ഒരുപിടി നട്സ് കഴിക്കുന്നത് ഹൃദ്രോഗം, അർബുദം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കുമെന്ന് ചില പഠനങ്ങളും പറയുന്നു. 

ഏഴ്...

ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകരമാണ്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്‌ട്രോള്‍ മാറ്റി പകരം നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഓറഞ്ച് ജ്യൂസിലുണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. 

Share this story