ടൈപ്പ് 2 പ്രമേഹം സാധ്യത കുറയ്ക്കാൻ ഇതാ ഒരു എളുപ്പ വഴി ..

diabetes

ചിലർ സർബത്ത് വാങ്ങിയാൽ അല്ലെങ്കിൽ ഫ്രൂട്‌സ് സാലഡിൽ എല്ലാം നല്ലപോലെ കറുത്ത് ചീർത്ത് കിടക്കുന്ന ചിയ സീഡ്‌സ് കണ്ടിട്ടുണ്ടാകും. ഒട്ടുമിക്ക ആളുകളും ഇതിനെ കസ്‌കസ് എന്നാണ് വിളിക്കാറ്. ഇത് നമ്മൾ ആഹാരത്തിൽ ചേർത്താലും അതുപോലെ, മുഖത്ത് ഫേയ്‌സ്മാസ്‌ക്കായും ഉപയോഗിച്ചാലും നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. അവ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.


വിറ്റാമിൻ എ, വിറ്റാമിൻ സി, ഇരുമ്പ്, പൊട്ടാസ്യം എന്നിവയുൾപ്പെടെയുള്ള പോഷകങ്ങൾ ചിയ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിൻ്റെ തിളക്കവും മൃദുത്വവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു, ഇത് അകത്ത് നിന്ന് തിളങ്ങുന്നു.

അര കപ്പ് വെളിച്ചെണ്ണയും രണ്ട് ടേബിൾസ്പൂൺ തേനും ചിയാ സീഡും ചേർത്ത് ഇളക്കുക. കുറച്ച് സെക്കന്റുകൾ ചൂടാക്കിയ ശശേഷം ഇത് നിങ്ങളുടെ മുടിയിൽ പുരട്ടി 20 മിനിറ്റ് നേരം വെക്കുക. ശേഷം കഴുകി കളയാം. രണ്ട് മുട്ടയുടെ വെള്ള, ഒരു ടേബിൾ സ്പൂൺ തൈര്, രണ്ട് ടേബിൾസ്പൂൺ ചിയ സീഡ് എന്നിവ മിക്‌സ് ചെയ്ത് 45 മിനിറ്റ് നേരം മുടിയിൽ മാസ്‌കായി ഉപയോഗിക്കാം. ആഴ്ചയിൽ രണ്ടുതവണ ഇത് ചെയ്യുന്നത് മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തും.

ചിയ വിത്തുകൾക്ക് ഉയർന്ന ഫൈബർ അടങ്ങിയിട്ടുണ്ട്. നാരുകൾ കുടലിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. രണ്ട് ടേബിൾസ്പൂൺ ചിയ വിത്തിൽ 11 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ടെന്ന് ഓർക്കുക, ഇത് ഒരു സ്ത്രീയുടെ ദൈനംദിന നാരിൻ്റെ പകുതിയും പുരുഷൻ്റെ മൂന്നിലൊന്ന് നാരുകളുമാണ്. നിങ്ങളുടെ ഭക്ഷണത്തിൽ ഈ നിർണായക ഘടകം ഉൾപ്പെടുത്തുന്നതിനുള്ള ഒരു ലളിതമായ മാർഗ്ഗമാണ് ചിയ വിത്തുകൾ.


ചിയ വിത്തുകളിൽ നാരുകളും ഒമേഗ -3യും അടങ്ങിയിട്ടുണ്ട്. അതിനാൽ ചിയ വിത്തുകൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. ചിയ വിത്തുകൾ ലയിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ്. ഇത് രക്തത്തിലെ മൊത്തത്തിലുള്ള കൊളസ്ട്രോളും എൽഡിഎൽ കൊളസ്ട്രോൾ അഥവാ ചീത്ത കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും.

ചിയ വിത്തുകളിൽ നാരുകൾ കൂടുതലാണ്. കൂടാതെ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താനും ഫൈബർ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇത് ടൈപ്പ് 2 പ്രമേഹം സാധ്യത കുറയ്ക്കുന്നു.

ചിയ വിത്തുകളിൽ നാരുകളും ഒമേഗ -3 കളും കൂടുതലാണ്. ഇവ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. ചിയ വിത്തുകൾ ലയിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ്. ഇത് രക്തത്തിലെ മൊത്തത്തിലുള്ളതും എൽഡിഎൽ (മോശം) കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും.

ഫൈബർ ധാരാളം അടങ്ങിയ ചിയ സീഡ്സ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. 

ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയാണ് ചിയ സീഡ്സ്. അതിനാൽ ഇവ കഴിക്കുന്നത് ഹൃദയാരോഗ്യ സംരക്ഷിക്കാൻ സഹായിക്കും. തലച്ചോറിൻറെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും. 

രാവിലെ ചിയ സീഡ്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. 

കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയതാണ്  ചിയ വിത്തുകൾ. അതിനാൽ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

ഫൈബർ അടങ്ങിയ ചിയ സീഡ് വെള്ളം രാവിലെ കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. ഇതിനായി ആദ്യം വെള്ളത്തിൽ രണ്ട് ടേബിൾസ്പൂൺ  ചിയ വിത്തുകൾ ചേർക്കുക. ഇനി ഇതിലേയ്ക്ക് ഏതാനും തുള്ളി നാരങ്ങാ നീര് കൂടി ചേർത്തിളക്കാം. ശേഷം ഇവ എന്നും രാവിലെ വെറും വയറ്റിൽ കുടിക്കാം. അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാൻ ഈ പാനീയം സഹായിക്കും. 

Tags