തക്കാളി ജ്യൂസ് പതിവായി കഴിച്ചാലുള്ള ഗുണങ്ങൾ അറിയാം

tomato
ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായി വരുന്ന പല വൈറ്റമിനുകളുടെയും ധാതുക്കളുടെയുമെല്ലാം ഉറവിടമാണ് തക്കാളിവിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 6, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകള്‍, ലൈക്കോപീന്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയടങ്ങിയതാണ് തക്കാളി.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും തക്കാളി ജ്യൂസ് ഏറെ പ്രയോജനപ്പെടുന്നു. ഇതിനും തക്കാളിയിലടങ്ങിയിരിക്കുന്ന 'ലൈസോപീൻ' ആണ് സഹായകമാകുന്നത്. ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുന്നത് വഴിയാണ് ഇത് ഹൃദയാരോഗ്യത്തിന് ഗുണകരമായി വരുന്നത്. മാത്രമല്ല ബിപി നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുന്നു

tomato

 രാവിലെ വെറുംവയറ്റില്‍ തക്കാളി ജ്യൂസ് കുടിക്കുന്നതു രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും പൊട്ടാസ്യം ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും.
 തക്കാളി ജ്യൂസ് കുടിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങള്‍‌ ഉണ്ട്. രാവിലെ വെറുംവയറ്റില്‍ തക്കാളി ജ്യൂസ് കുടിക്കുന്നതു ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധത്തെ തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ചും അവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്ന നല്ലൊരു ജ്യൂസാണ് തക്കാളി ജ്യൂസ്. കലോറി കുറഞ്ഞതും, ഫൈബര്‍ കാര്യമായി അടങ്ങിയതും ആണ് തക്കാളിയെ ഇതിന് അനുയോജ്യമാക്കുന്നത്.

Tags